അരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ 90 ശതമാനം പേരുടേയും ജീവന്‍ രക്ഷിക്കാന്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനായി ; പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ

അരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ 90 ശതമാനം പേരുടേയും ജീവന്‍ രക്ഷിക്കാന്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനായി ; പഠന റിപ്പോര്‍ട്ട് പറയുന്നതിങ്ങനെ
കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് സ്വീകരിച്ചതിനാല്‍ മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവര്‍ മരണത്തിലേക്ക് പോകാതെ രക്ഷിക്കാനായി. 90 ശതമാനം പേര്‍ക്കും പ്രതിരോധ ശേഷി നല്‍കി ജീവന്‍ നിലനിര്‍ത്താനായെന്ന് പഠനം വ്യക്തമാക്കുന്നു. ഒമിക്രോണ്‍ തരംഗം ബുദ്ധിമുട്ടിലാഴ്ത്തിയ ഹോങ് കോങിനെ കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2022 ജനുവരി 1ന് കോവിഡ് ഇളവുകള്‍ നല്‍കിയ രാജ്യം 2021 നവംബര്‍ 11നാണ് മൂന്നാം ഘട്ട വാക്‌സിന്‍ ഏവര്‍ക്കും നല്‍കിയത്.

7.5 മില്യണില്‍ മൂന്നു മില്യണിലധികം പേര്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ നാലു മാസത്തിനുള്ളില്‍ തന്നെ ബൂസ്റ്റര്‍ ഡോസ് കുത്തിവയ്പ്പ് നടത്തി.

ഡയബറ്റിക്‌സ്, ബ്ലഡ് പ്രഷര്‍, ക്രോണിക് കിഡ്‌നി ഡിസീസസ്, എന്നിങ്ങനെ വിവിധ ആരോഗ്യ പ്രശ്‌നമുള്ളവരെ പ്രായം നോക്കി തരംതിരിഞ്ഞ് ബൂസ്റ്റര്‍ ഡോസ് നല്‍കുകയായിരുന്നു.

പ്രതിരോധ ശേഷി കൂടി രോഗം വന്നാലും അതിജീവിക്കുക എന്നതാണ് വാക്‌സിന്‍ ഡോസുകള്‍ കൊണ്ടുള്ള ഉപയോഗം. ഒരുപരിധിവരെ മാസ്‌കും സാമൂഹിക അകലവും വാക്‌സിനും കോവിഡ് പ്രതിരോധത്തിന് ശക്തി നല്‍കി. വീണ്ടും കോവിഡ് കേസുകള്‍ ഉയരുമ്പോള്‍ ബൂസ്റ്റര്‍ വാക്‌സിന്‍ എടുത്ത് പ്രതിരോധം ഊര്‍ജ്ജിതമാക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category



4malayalees Recommends