എയര്‍പോര്‍ട്ടിന്റെ മുന്‍വാതിലുകള്‍ ഇടിച്ചുതകര്‍ത്ത് കവര്‍ച്ചക്കാര്‍; കൈനിറയെ പണവുമായി രണ്ട് ടൊയോട്ട ലാന്‍ഡ്ക്രൂസറുകളില്‍ രക്ഷപ്പെട്ടു

എയര്‍പോര്‍ട്ടിന്റെ മുന്‍വാതിലുകള്‍  ഇടിച്ചുതകര്‍ത്ത് കവര്‍ച്ചക്കാര്‍; കൈനിറയെ പണവുമായി രണ്ട് ടൊയോട്ട ലാന്‍ഡ്ക്രൂസറുകളില്‍ രക്ഷപ്പെട്ടു

ഓസ്‌ട്രേലിയയിലെ പ്രാദേശിക എയര്‍പോര്‍ട്ടിന്റെ മുന്‍ഭാഗം തകര്‍ത്ത്, പണം മോഷ്ടിച്ച് സ്ഥലം കാലിയാക്കി രണ്ട് കവര്‍ച്ചക്കാര്‍. ഡബ്ബോ എയര്‍പോര്‍ട്ടിന്റെ ചില്ലുകള്‍ തകര്‍ത്താണ് കവര്‍ച്ച നടന്നതെന്ന് എന്‍എസ്ഡബ്യു പോലീസ് വ്യക്തമാക്കി.


'പണം മോഷ്ടിച്ച പുരുഷന്‍മാര്‍ രണ്ട് ടൊയോട്ടാ ലാന്‍ഡ് ക്രൂസുകളിലാണ് രക്ഷപ്പെട്ടത്', പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒറാന മിഡ് വെസ്റ്റേണ്‍ പോലീസ് ഡിസ്ട്രിക്ടില്‍ നിന്നുള്ള ഓഫീസര്‍മാര്‍ അന്വേഷണം ആരംഭിച്ചു.

'രണ്ട് വാഹനങ്ങളാണ് എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ മുന്‍ ഭാഗത്തെ ഡോറുകള്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കാനായി ഉപയോഗിച്ചത്. എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കൊപ്പം പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. സംഭവത്തിന് ശേഷവും വിമാനയാത്രകള്‍ക്ക് തടസ്സമുണ്ടായില്ല', ലോക്കല്‍ കൗണ്‍സില്‍ പറഞ്ഞു.

അന്വേഷണം തുടരുന്നതിനാല്‍ യാത്രക്കാരെ മറ്റൊരു വഴിയിലൂടെയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

Other News in this category



4malayalees Recommends