കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ കാതോലിക്കാ ദിനം ആഘോഷിച്ചു. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് മലങ്കര സഭയുടെ കല്‍ക്കത്താ ഭദ്രസാനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ, ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
ചടങ്ങില്‍, ഭാരതത്തിന്റെ കാവല്‍പിതാവും അപ്പോസ്‌തോലനുമായ വിശുദ്ധ മാര്‍ത്തോമാ ശ്‌ളീഹായുടെ സിംഹാസനത്തോടുള്ള കൂറും ഭക്തിയും ഉറപ്പിച്ചു പ്രഖ്യാപിച്ചുകൊണ്ടുള്ള കാതോലിക്കാ ദിന പ്രതിജ്ഞ എടുക്കുകയും, പരിശുദ്ധ സഭയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. ഇടവക ട്രസ്റ്റി സാബു എലിയാസ്, സെക്രട്ടറി ഐസക്ക് വര്‍ഗീസ്, ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാതോലിക്കാ മംഗള ഗാനാലാപനത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.