ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവര്‍,ടെംപററി/ പെര്‍മനന്റ് വിസ ഹോള്‍ഡര്‍മാര്‍ എന്നിവര്‍ ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കുമ്പോള്‍ തട്ടിപ്പിനിരകളാകുന്നു; ഓസ്ട്രലേിയന്‍ അഥോറിറ്റികള്‍ ചമഞ്ഞ് സ്‌കാമര്‍മാര്‍ വിളിച്ച് പണവും വിലപ്പെട്ട വിവരങ്ങളും ചോര്‍ത്തുന്നത് പതിവ്

ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവര്‍,ടെംപററി/ പെര്‍മനന്റ് വിസ ഹോള്‍ഡര്‍മാര്‍ എന്നിവര്‍ ഓസ്‌ട്രേലിയക്ക് പുറത്തായിരിക്കുമ്പോള്‍ തട്ടിപ്പിനിരകളാകുന്നു; ഓസ്ട്രലേിയന്‍ അഥോറിറ്റികള്‍ ചമഞ്ഞ് സ്‌കാമര്‍മാര്‍ വിളിച്ച് പണവും വിലപ്പെട്ട വിവരങ്ങളും ചോര്‍ത്തുന്നത് പതിവ്
നിങ്ങള്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവര്‍ അല്ലെങ്കില്‍ ടെംപററി/ പെര്‍മനന്റ് വിസ ഹോള്‍ഡര്‍മാര്‍ എന്നിവരാണെങ്കില്‍ നിങ്ങള്‍ ഓസ്‌ട്രേലിയയക്ക് പുറത്തായിരിക്കുമ്പോള്‍ നിങ്ങളെ വഞ്ചിച്ച് പണം തട്ടാന്‍ നിരവധി തട്ടിപ്പുകാര്‍ സജീവമെന്ന് റിപ്പോര്‍ട്ട്. മുംബൈ, ചെന്നൈ, എന്നിവിടങ്ങളിലെ ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ് ജനററലിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞും ഓസ്‌ട്രേലിയന്‍ ഹൈകമ്മീഷന്‍, ഓസ്‌ട്രേലിയന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫയേര്‍സ് ആന്‍ഡ് ട്രേഡ് എന്നിവിടങ്ങളിലെ ജീവനക്കാര്‍ ചമഞ്ഞും തട്ടിപ്പുകാര്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളവര്‍ അല്ലെങ്കില്‍ ടെംപററി/ പെര്‍മനന്റ് വിസ ഹോള്‍ഡര്‍മാര്‍ എന്നിവരെ ബന്ധപ്പെട്ടാണ് തട്ടിപ്പിന് ശ്രമിക്കുന്നത്.

ഇത്തരത്തില്‍ ബന്ധപ്പെടുന്ന സ്‌കാമര്‍മാര്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍, വിസയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പാസ്‌പോര്‍ട്ട്, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, തുടങ്ങിയവ സൂത്രത്തില്‍ ചോദിച്ച് മനസിലാക്കാന്‍ ശ്രമിച്ചെന്ന് വരും. ഓസ്‌ട്രേലിയയിലേക്കുള്ള മടക്ക വിമാനത്തിന് ടിക്കറ്റ് ചാര്‍ജ് അടക്കാനെന്ന പേരിലായിരിക്കും സ്‌കാമര്‍മാര്‍ ഇത്തരത്തില്‍ വിളിക്കുന്നത്. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനും സ്‌കാമര്‍മാര്‍ മടിക്കില്ല.

ഈ വിധത്തില്‍ വിളിക്കുന്നവര്‍ക്ക് യാതൊരു വിവരവും കൈമാറരുതെന്നാണ് ന്യൂദല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ കടുത്ത മുന്നറിയിപ്പേകുന്നത്. സ്‌കാമര്‍മാരുടെ ഇത്തരം ഇമെയിലുകളോടും ഫോണ്‍ കാളുകളോടും വഴങ്ങി വിലപ്പെട്ട വ്യക്തിഗത വിവരങ്ങള്‍, അല്ലെങ്കില്‍ പണം എന്നിവ കൈമാറിയാല്‍ ഐഡന്റിറ്റി വിവരങ്ങള്‍ ചോരല്‍, സാമ്പത്തിക നഷ്ടം , മറ്റ് പലവിധ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവക്ക് കാരണമാകുമെന്നാണ് ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷന്‍ ആപത് സൂചനയേകിയിരിക്കുന്നത്. ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് വിസ ഇന്റഗ്രിറ്റി ടീമിനെ integrity.newdelhi@dfat.gov.au. എന്ന ഇ മെയില്‍ വിലാസത്തില്‍ വിവരം അറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends