കുവൈറ്റില്‍ ഫെബ്രുവരി എട്ടിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി

കുവൈറ്റില്‍ ഫെബ്രുവരി എട്ടിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി
ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സിവില്‍ സര്‍വീസ് കമ്മീഷന്‍. ഇസ്‌റാഅ്, മിഅ്‌റാജ് വാര്‍ഷികം പ്രമാണിച്ച് ആണ് അവധി. എല്ലാ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.

ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന അവധി പത്ത് വരെ നീളും. പതിനൊന്നിന് വീണ്ടും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് സ്ഥാപനങ്ങള്‍ക്ക് അവരുടെ അവധി നിശ്ചയിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends