അധ്യാപകര്‍ക്ക് പഞ്ചിങ് ; തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് അധികൃതര്‍

അധ്യാപകര്‍ക്ക് പഞ്ചിങ്  ; തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് അധികൃതര്‍
അധ്യാപകരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി വിരലടയാളം ഉള്‍പ്പെടുത്തിയ പഞ്ചിങ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 11 മുതലാണ് സ്‌കൂളില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിന് ഈ സംവിധാനം ആരംഭിച്ചത്.

വിരലടയാളം നടപ്പാക്കുന്നതിനെതിരെ ടീച്ചഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ ഭാരം സൃഷ്ടിക്കുന്നതാണ് ഈ നീക്കമെന്ന പരാതി ഉയരുന്നുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് രാജ്യത്തിന്റെ വിവിധ മന്ത്രാലയങ്ങളില്‍ ഫിംഗര്‍പ്രിന്റ് സംവിധാനം നടപ്പിലാക്കിയതെന്നും ഇതില്‍ നിന്ന് ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെ ഒഴിവാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends