വിദ്യാര്‍ഥിയെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു ; പ്രൈമറി സ്‌കൂള്‍ അധ്യാപകന് വന്‍ പിഴ

വിദ്യാര്‍ഥിയെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു ; പ്രൈമറി സ്‌കൂള്‍ അധ്യാപകന് വന്‍ പിഴ
വിദ്യാര്‍ഥിയെ തല്ലുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കുവൈറ്റില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന് കോടതി വന്‍ തുക പിഴ ചുമത്തി. അധ്യാപകനില്‍ നിന്ന് 5001 കുവൈറ്റ് ദിനാര്‍ (എകദേശം 13.5 ലക്ഷം രൂപ) പിഴയായി ഈടാക്കാന്‍ കുവൈറ്റ് അപ്പീല്‍ കോടതിയുടെ കുവൈറ്റ് സിവില്‍ ചേംബര്‍ ആണ് വിധിച്ചത്.

അധ്യാപകനില്‍ നിന്ന് അനുഭവിച്ച ധാര്‍മികവും ഭൗതികവുമായ നാശനഷ്ടങ്ങള്‍ക്ക് വിദ്യാര്‍ഥിയുടെ രക്ഷാധികാരിക്ക് താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധിച്ചത്.

വിദ്യാര്‍ഥിയെ മാനസികമായും ശാരീരികമായും അധ്യാപകന്‍ ഉപദ്രവിച്ചുവെന്ന് തെളിയിക്കുന്നതാണ് കോടതി വിധിയെന്ന് കുട്ടിയുടെ രക്ഷിതാവിന്റെ അഭിഭാഷകന്‍ അറ്റോര്‍ണി മുസ്തഫ മുല്ല യൂസഫ് അല്‍അന്‍ബ പ്രതികരിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അധ്യാപകന്റെ അപ്പീലിന്‍മേല്‍ ക്രിമിനല്‍ കോടതി അന്തിമ വിധി പ്രസ്താവിച്ചതായും അദ്ദേഹം വ്യക്താക്കി.

Other News in this category



4malayalees Recommends