കാനഡയിലെ മുന്‍നിര ബില്‍ഡറും, ഗുരുദ്വാര പ്രസിഡന്റുമായ ബൂട്ടാ സിംഗ് ഗില്‍ വെടിയേറ്റ് മരിച്ചു; പരുക്കേറ്റ സിവില്‍ എഞ്ചിനീയര്‍ ഗുരുതരാവസ്ഥയില്‍; വെടിയുതിര്‍ത്ത ഇന്ത്യന്‍ വംശജന്‍ സ്വയം വെടിവെച്ച് മരിച്ചു

കാനഡയിലെ മുന്‍നിര ബില്‍ഡറും, ഗുരുദ്വാര പ്രസിഡന്റുമായ ബൂട്ടാ സിംഗ് ഗില്‍ വെടിയേറ്റ് മരിച്ചു; പരുക്കേറ്റ സിവില്‍ എഞ്ചിനീയര്‍ ഗുരുതരാവസ്ഥയില്‍; വെടിയുതിര്‍ത്ത ഇന്ത്യന്‍ വംശജന്‍ സ്വയം വെടിവെച്ച് മരിച്ചു
പ്രമുഖ ബില്‍ഡറും, കാനഡ എഡ്മണ്ടണ്‍ ഗുരു നാനാക് സിഖ് ക്ഷേത്രത്തിന്റെ മേധാവിയുമായി ബൂട്ടാ സിംഗ് ഗില്‍ വെടിയേറ്റ് മരിച്ചു.

ഗില്ലിന്റെ ബിസിനസ്സുമായി ബന്ധപ്പെട്ട് നടക്കുന്ന കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് സംഭവം നടന്നത്. ആല്‍ബെര്‍ട്ടാ പ്രവിശ്യയിലെ മില്‍വുഡ് റെക് സെന്ററിന് സമീപമാണ് ഇത്.

സരബ്ജീത്ത് സിംഗ് എന്ന സിവില്‍ എഞ്ചിനീയറും വെടിയേറ്റ് ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. സംഭവസമയത്ത് മൂന്ന് പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നും, ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായെന്നുമാണ് പ്രാഥമിക വിവരം.

ഇന്ത്യന്‍ വംശജനായ നിര്‍മ്മാണ തൊഴിലാളിയാണ് ഗില്ലിനെയും, സിംഗിനെയും വെടിവെച്ചത്. ഇതിന് ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. തര്‍ക്കത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

തനിക്ക് ഭീഷണി സന്ദേശങ്ങളും, പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ട് പോകല്‍ ഭീഷണികളും നേരിടുന്നതായി ഗില്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എഡ്മണ്ടനില്‍ ബില്‍ഡര്‍മാര്‍ക്ക് ഇപ്പോള്‍ വലിയ തോതില്‍ ഭീഷണി നേരിടുന്നതായാണ് റിപ്പോര്‍ട്ട്.

Other News in this category4malayalees Recommends