ജൈനമ്മ അലക്‌സാണ്ടര്‍ പ്ലാവിളയില്‍ ചിക്കാഗോയില്‍ നിര്യാതയായി

ജൈനമ്മ അലക്‌സാണ്ടര്‍ പ്ലാവിളയില്‍ ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: അടൂര്‍ പ്ലാവിളയില്‍ അലക്‌സാണ്ടര്‍ വി. ചാക്കോയുടെ സഹധര്‍മ്മിണി ജൈനമ്മ അലക്‌സാണ്ടര്‍ ചിക്കാഗോയില്‍ നിര്യാതയായി. പ്രിന്‍സ് അലക്‌സാണ്ടര്‍, രാജി അലക്‌സാണ്ടര്‍, ജൂലി അലക്‌സാണ്ടര്‍ എന്നിവര്‍ മക്കളും, മെര്‍ഡിത്ത് റോസന്‍, ബര്‍ഗ് അലക്‌സാണ്ടര്‍, എയ്മി അലക്‌സാണ്ടര്‍ എന്നിവര്‍ മരുമക്കളുമാണ്.


ഭൗതീകശരീരം ജൂലൈ 21 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ വൈകിട്ട് 8 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. 905 S. Kent Eve, Elmhurst, St. Gregorius Orthodox Church ലാണ് പൊതുദര്‍ശനം. തുടര്‍ന്ന് ജൂലൈ 22 തിങ്കളാഴ്ച രാവിലെ 8.30നു ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം 1400 S. Wolf Rd ലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം.


എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലെ സജീവാംഗമായിരുന്നു. മാര്‍ത്ത മറിയം സമാജം, സീനിയര്‍ ഫോറം എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്ന ജൈനമ്മ എഴുത്തിലും വായനയിലും അതീവ തത്പരയായിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.


Other News in this category4malayalees Recommends