ക്രിക്കറ്റ് കളത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പൂജ്യത്തിന് പുറത്താകുമ്പോള്‍ ഭാര്യ അനുഷ്‌ക ശര്‍മയെ പഴിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ? ചോദ്യമുന്നയിച്ച് സാനിയ മിര്‍സ

ക്രിക്കറ്റ് കളത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പൂജ്യത്തിന് പുറത്താകുമ്പോള്‍ ഭാര്യ അനുഷ്‌ക ശര്‍മയെ പഴിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ? ചോദ്യമുന്നയിച്ച് സാനിയ മിര്‍സ

ക്രിക്കറ്റ് കളത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പൂജ്യത്തിന് പുറത്താകുമ്പോള്‍ ഭാര്യ അനുഷ്‌ക ശര്‍മയെ പഴിക്കുന്നതില്‍ എന്തെങ്കിലും അര്‍ഥമുണ്ടോ? വിദേശ പര്യടനങ്ങളില്‍ ഉള്‍പ്പെടെ അനുഷ്‌ക ശര്‍മ ഒപ്പമുള്ളതുകൊണ്ട് കോലി എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? അനുഷ്‌ക കൂടെയുള്ളതുകൊണ്ടു മാത്രം കോലിയുടെ പ്രകടനം മോശമാകുന്നുണ്ടോ? ചോദ്യമെറിയുന്നത് മറ്റാരുമല്ല, ടെന്നീസ് താരം സാനിയ മിര്‍സയാണ്.

ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ഭാര്യമാരെയും പങ്കാളിമാരെയും യാത്ര ചെയ്യാന്‍ അനുവദിക്കാത്ത രീതിക്കെതിരെ പ്രതികരിക്കുമ്പോഴാണ് വിരാട് കോലിയുടെയും ഭാര്യ അനുഷ്‌ക ശര്‍മയുടെയും ഉദാഹരണം സാനിയ ഉയര്‍ത്തിക്കാട്ടിയത്. താരങ്ങളുടെ പ്രകടനം മോശമാകുമ്പോള്‍ ഭാര്യമാരെയോ കാമുകിമാരെയോ കുറ്റം പറയുന്നതില്‍ ഒരു അര്‍ഥവുമില്ലെന്നും സാനിയ അഭിപ്രായപ്പെട്ടു.

Other News in this category4malayalees Recommends