സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സ വിവാഹിതയാകുന്നു; വരന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീന്‍

സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സ വിവാഹിതയാകുന്നു; വരന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീന്‍

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീനും വിവാഹിതരാകുന്നു. സാനിയ മിര്‍സ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.


ആസാദിനും അനം മിര്‍സയ്ക്കുമൊപ്പമുള്ള ചിത്രം 'കുടുംബം' എന്ന തലക്കെട്ടോടെ സാനിയ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ശക്തമായത്. സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിര്‍സയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബര്‍ 18ന് അക്ബര്‍ റഷീദ് എന്നയാളെ അനം മിര്‍സ വിവാഹം ചെയ്തിരുന്നു. പിന്നീട് ഒന്നര വര്‍ഷത്തിന് ശേഷം പരസ്പര സമ്മതത്തോടെ ഈ ബന്ധം പിരിഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീന്‍ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ല്‍ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Other News in this category4malayalees Recommends