കെന്റിലെ ചാത്തം സ്വദേശിനി വിജയമ്മ പിള്ള അന്തരിച്ചു

കെന്റിലെ ചാത്തം സ്വദേശിനി വിജയമ്മ പിള്ള അന്തരിച്ചു
ചാത്തം (കെന്റ്) Aug 28: ലൂട്ടണ്‍ റോഡ് ചാത്തം കെന്റ് ME4 5BH ല്‍ താമസിക്കുന്ന വിജയമ്മ പിള്ള (76) 2021 ആഗസ്റ്റ് 28 ന് കെന്റിലെ മെഡ്‌വേ ആശുപത്രിയില്‍ വച്ച് അന്തരിച്ചു.

ശ്രീമതി വിജയമ്മ പിള്ള മൂത്ത മകള്‍ അനിതാ ബാലഗോപാലിനൊപ്പമായിരുന്നു താമസം.

വിജയമ്മ പിള്ളയുടെ മക്കള്‍ അനിതാ ബാലഗോപാല്‍, റീന പ്രേംകുമാര്‍; മരുമക്കള്‍ ബാലഗോപാല്‍, പ്രേംകുമാര്‍; പേരക്കുട്ടിക്കള്‍ അഖില്‍ ബാലഗോപാല്‍, ലക്ഷ്മി ബാലഗോപാല്‍, ഗോകുല്‍ പ്രേംകുമാര്‍, ഗോപിക പ്രേംകുമാര്‍, ഗൗരി പ്രേംകുമാര്‍.

ഇടവ മാന്തറ വാറുകിഴകത്തില്‍ വീട്ടില്‍ വാസു പിള്ളയുടെയും ഭാര്‍ഗവി അമ്മയുടെയും മകളാണ് ശ്രീമതി വിജയമ്മ പിള്ള.

ശ്രീമതി വിജയമ്മ പിള്ളയുടെ ഭര്‍ത്താവ് മാധവന്‍ പിള്ള ഈ വര്‍ഷം ജനുവരിയില്‍ അന്തരിച്ചിരുന്നു.

Other News in this category4malayalees Recommends