കുവൈറ്റ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകള്‍ക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു

കുവൈറ്റ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകള്‍ക്ക് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു
കുവൈറ്റ് : മാനവരാശിയുടെ പാപമോചനത്തിനായി ക്രിസ്തു കുരിശു മരണം വരിച്ചതിന്റെ ത്യാഗസ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷയില്‍ അയ്യായിരത്തിലധികം വിശ്വാസികള്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്നു. ഏകദേശം 8 മണിക്കൂറോളാം നീണ്ടുനിന്ന ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു.


മാര്‍ച്ച് 29, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതല്‍ ഇന്ത്യന്‍ സെന്റ്രല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ദു:ഖവെള്ളിയുടെ ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. റിനില്‍ പീറ്റര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

Other News in this category4malayalees Recommends