തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഓസ്‌ട്രേലിയയില്‍ വീണ്ടും കുടിയേറ്റം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുത്താല്‍ കാല്‍ശതമാനം നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന് കൊളീഷന്‍ ഷാഡോ ട്രഷറര്‍; ലേബറിന്റെ ബജറ്റില്‍ കുടിയേറ്റവും, ഹൗസിംഗും ചര്‍ച്ചയാക്കി പ്രതിപക്ഷം

തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഓസ്‌ട്രേലിയയില്‍ വീണ്ടും കുടിയേറ്റം ചര്‍ച്ചയാകുന്നു; തെരഞ്ഞെടുത്താല്‍ കാല്‍ശതമാനം നെറ്റ് മൈഗ്രേഷന്‍ വെട്ടിക്കുറയ്ക്കുമെന്ന് കൊളീഷന്‍ ഷാഡോ ട്രഷറര്‍; ലേബറിന്റെ ബജറ്റില്‍ കുടിയേറ്റവും, ഹൗസിംഗും ചര്‍ച്ചയാക്കി പ്രതിപക്ഷം
തങ്ങളെ തെരഞ്ഞെടുത്താല്‍ ഭരണത്തിന്റെ ആദ്യ നാല് വര്‍ഷത്തിനുള്ളില്‍ തന്നെ ആകെ മൈഗ്രേഷന്‍ നിരക്കില്‍ കാല്‍ശതമാനം കുറവ് വരുത്തുമെന്ന് വെളിപ്പെടുത്തി കൊളീഷന്‍. കൊളീഷന്‍ ഗവണ്‍മെന്റിന്റെ ആദ്യ വര്‍ഷത്തില്‍ ടോട്ടല്‍ മൈഗ്രേഷനില്‍ 100,000 കുറവ് വരുത്തുമെന്നാണ് പീറ്റര്‍ ഡട്ടണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ വര്‍ഷം പെര്‍മനന്റ് വിസകല്‍ 185,000 നിന്നും 140,000 ആയി ചുരുക്കുമെന്ന് ഡട്ടണ്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ 160,000 ആയി കുറയ്ക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം 260,000 പേരുടെ കുടിയേറ്റം പ്രവചിക്കുമ്പോഴാണ് ഈ വെട്ടിക്കുറയ്ക്കല്‍ വാഗ്ദാനം.

ഡട്ടന്റെ പ്രസ്താവനകള്‍ക്ക് അനുസരിച്ചുള്ള 25 ശതമാനം ലക്ഷ്യമാണ് ഇപ്പോള്‍ കൊളീഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് ഷാഡോ ചാന്‍സലര്‍ ആന്‍ഗസ് ടെയ്‌ലര്‍ അവകാശപ്പെട്ടു. ഒന്നാം വര്‍ഷം വലിയ കുറവ് എങ്ങനെ കൈവരിക്കുമെന്ന് ടെയ്‌ലര്‍ വിശദമാക്കിയില്ല.

ഹൗസിംഗ് വിപണിക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നെറ്റ് ഓവര്‍സീസ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള ലക്ഷ്യങ്ങള്‍ക്ക് പിന്നിലെന്ന് ടെയ്‌ലര്‍ പറഞ്ഞു. 'നമുക്ക് ആവശ്യത്തിന് പുതിയ വീടുകളില്ല. ഇത് കണക്കിലെ യാഥാര്‍ത്ഥ്യമാണ്. ഹൗസിംഗ് സപ്ലൈ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ല. ഹൗസിംഗ് സപ്ലൈയ്‌ക്കൊപ്പം നില്‍ക്കുന്ന ഓസ്‌ട്രേലിയയുടെ നെറ്റ് മൈഗ്രേഷന്‍ നിലനിര്‍ത്തുന്നതാണ് വസ്തുതയ്ക്ക് നിരക്കുന്ന കാര്യം', അദ്ദേഹം വ്യക്തമാക്കി.

ലേബറിന്റെ ബജറ്റിന് മറുപടി നല്‍കുന്ന കൊളീഷന്‍ പ്രധാനമായും ഇമിഗ്രേഷനും, ഹൗസിംഗുമാണ് പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കാണിക്കുന്നത്. വിദേശ നിക്ഷേപകരെ താല്‍ക്കാലികമായി നിരോധിക്കുകയും, ടെമ്പററി താമസക്കാര്‍ വീട് വാങ്ങുന്നത് വിലക്കിയും, വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറച്ചും ഈ മാറ്റം സൃഷ്ടിക്കാമെന്നും ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു.


Other News in this category



4malayalees Recommends