വിക്ടോറിയയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; വൈറസ് കണ്ടെത്തിയത് വിദേശയാത്ര കഴിഞ്ഞെത്തിയ കുട്ടിയില്‍; ആഗോളതലത്തില്‍ പക്ഷികളിലും, മൃഗങ്ങളിലും വൈറസ് പടരുന്നു

വിക്ടോറിയയില്‍ മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; വൈറസ് കണ്ടെത്തിയത് വിദേശയാത്ര കഴിഞ്ഞെത്തിയ കുട്ടിയില്‍; ആഗോളതലത്തില്‍ പക്ഷികളിലും, മൃഗങ്ങളിലും വൈറസ് പടരുന്നു
പക്ഷിപ്പനി മനുഷ്യനില്‍ സ്ഥിരീകരിച്ച് വിക്ടോറിയന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്. മാര്‍ച്ചില്‍ വിദേശത്ത് നിന്നും മടങ്ങിയെത്തിയ കുട്ടിയിലാണ് വൈറസ് സ്ഥിരീകരിച്ചത്. കുട്ടി രോഗബാധിതമാകുകയും, പരിശോധനയില്‍ പക്ഷിപ്പനി ബാധിച്ചതായി തിരിച്ചറിയുകയായിരുന്നുവെന്ന് വക്താവ് പറഞ്ഞു.

'കുട്ടിക്ക് ഗുരുതരമായ ഇന്‍ഫെക്ഷനാണ് രൂപപ്പെട്ടത്. ഇപ്പോള്‍ സമ്പൂര്‍ണ്ണ രോഗമുക്തി നേടിയിട്ടുണ്ട്', വക്താവ് വിശദമാക്കി. വിക്ടോറിയയില്‍ രോഗം പടരുന്നതിന്റെ യാതൊരു തെളിവുമില്ലെന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. മനുഷ്യരില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്താനുള്ള സാധ്യതയും കുറവാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പക്ഷിപ്പനി മനുഷ്യരില്‍ പടരില്ലെന്നും ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. ഇതിനിടെ വിക്ടോറിയയിലെ മുട്ട ഫാമില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കോഴികളെ കൊന്നുതള്ളി. മെറെഡിത്തിന് സമീപമുള്ള പ്രോപ്പര്‍ട്ടി ക്വാറന്റൈനിലാണ്.

Other News in this category



4malayalees Recommends