അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തല്‍ നീക്കം ദുരന്തത്തിനുള്ള ചേരുവ; ഓസ്‌ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അതിരുകടന്ന പ്രയോഗമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്തല്‍ നീക്കം ദുരന്തത്തിനുള്ള ചേരുവ;  ഓസ്‌ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അതിരുകടന്ന പ്രയോഗമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള ലേബറിന്റെ നിര്‍ദ്ദേശം ദുരന്തത്തിനുള്ള രുചിക്കൂട്ടാണെന്ന് മുന്നറിയിപ്പ്. ഓസ്‌ട്രേലിയയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവണ്‍മെന്റ് നടത്തുന്ന ഏറ്റവും വലിയ അതിരുകടന്ന പ്രയോഗമാണെന്നും നയ വിദഗ്ധര്‍ മുന്നറിയിപ്പില്‍ പറഞ്ഞു.

കോഴ്‌സുകള്‍ക്കും, പ്രൊവൈഡര്‍മാര്‍ക്കും എന്റോള്‍ ചെയ്യുന്ന പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി പരിധി നിശ്ചയിക്കാന്‍ തനിക്ക് അധികാരം നല്‍കുന്ന ബില്ലാണ് വിദ്യാഭ്യാസ മന്ത്രി ജേസണ്‍ ക്ലെയര്‍ സഭയില്‍ അവതരിപ്പിച്ചത്. സ്ഥാപനം പുതുതായി നിര്‍മ്മിക്കുന്ന വിദ്യാര്‍ത്ഥി അക്കൊമഡേഷനുകള്‍ അനുസരിച്ചാകും യൂണിവേഴ്‌സിറ്റികള്‍ക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുക.

ഓസ്‌ട്രേലിയയില്‍ എത്തിയ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം ഫെബ്രുവരിയില്‍ 700,000 എത്തിയതോടെയാണ് മാറ്റങ്ങള്‍. മഹാമാരിക്ക് മുന്‍പ് ഇത് ഏകദേശം 580,000 ആയിരുന്നു. അന്താരാഷ്ട്ര വിദ്യാഭ്യാസം ഓസ്‌ട്രേലിയയ്ക്ക് മികച്ച ഗുണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് ക്ലെയര്‍ അവകാശപ്പെട്ടു.

2025-ഓടെ നെറ്റ് മൈഗ്രേഷന്‍ 260,000 ആയി കുറയ്ക്കുകയാണ് ലേബര്‍ ലക്ഷ്യം. ഇതിന് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതാണ് പ്രധാന നടപടി. ബില്‍ പാസായി ജനുവരി 1ന് നിയമമായാല്‍ അടുത്ത 12 മാസം സ്ഥാപനങ്ങളെയും, വിദേശ വിദ്യാര്‍ത്ഥികളെയും സംബന്ധിച്ച് സമ്മര്‍ദത്തിന്റേതാകും. കൂടാതെ പ്രൊസസ് ചെയ്യാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ ഫീ റീഫണ്ട് ചെയ്യേണ്ട ഗതികേടും നേരിടും.

Other News in this category



4malayalees Recommends