USA

അമേരിക്കയില്‍ സിഖുകാര്‍ ഇന്ത്യന്‍ കര്‍ഷകസമരത്തെ പിന്തുണച്ച് തെരുവിലിറങ്ങി; വിവിധ നഗരങ്ങളിലെ റാലികളില്‍ നൂറ് കണക്കിന് പേര്‍ അണിനിരന്നു; കാര്‍ഷിക വിപണിയെ സ്വകാര്യ മേഖലയുടെ ചൂഷണത്തിന് വഴിയൊരുക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യം
ഇന്ത്യയിലെ കര്‍ഷകര വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് യുഎസിലെ നഗരങ്ങളില്‍ സിഖ്-അമേരിക്കക്കാര്‍ പ്രതിഷേധ റാലികള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്.  ദിവസങ്ങളായി ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിനെ അനുകൂലിച്ചാണ് അമേരിക്കയിലെ സിഖുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.തികച്ചും സമാധാനപരമായിട്ടായിരുന്നു യുഎസില്‍ ഈ റാലികള്‍ നടത്തിയത്.   കാലിഫോര്‍ണിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രതിഷേധക്കാര്‍ ശനിയാഴ്ച ബേ ബ്രിഡ്ജില്‍ വാഹന ഗതാഗതം തടസപ്പെടുത്തിയിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ലക്ഷ്യം വച്ചായിരുന്നു ഇവര്‍ മാര്‍ച്ച് നടത്തിയിരുന്നത്. ഇതിനിടെ നൂറ് കണക്കിന് പേര്‍ ഡൗണ്‍ ടൗണ്‍ ഇന്ത്യാനപോലിസില്‍ സംഗമിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ കര്‍ഷക വിരുദ്ധമായ പുതിയ

More »

യുഎസുകാര്‍ക്ക് മേല്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ലെന്ന് ബൈഡന്‍; വാക്‌സിന്റെ സുരക്ഷിതത്വം ജനത്തെ ബോധിപ്പിക്കാനായി താന്‍ പരസ്യമായി വാക്‌സിന്‍ സ്വീകരിക്കുമെന്ന് നിയുക്ത പ്രസിഡന്റ്
യുഎസുകാര്‍ക്ക് മേല്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ലെന്ന് വ്യക്തമാക്കി പുതുതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന്‍ രംഗത്തെത്തി. എന്നാല്‍ കോവിഡ് വാക്‌സിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ജനത്തെ ബോധിപ്പിക്കുന്നതിനായി താന്‍ പരസ്യമായി വാക്‌സിന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. കോവിഡ് വാക്‌സിന്‍ നിര്‍ബന്ധിതമായി

More »

യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 2,10,000 കോവിഡ് കേസുകളും ബുധനാഴ്ച 3157 റെക്കോര്‍ഡ് കോവിഡ് മരണങ്ങളും ;രോഗം ബാധിച്ച് 100,226 പേരെ ആശുപത്രിയിലാക്കിയ റെക്കോര്‍ഡും; മൊത്തം മരണം 2,73,799 ഉം ഇതുവരെ രോഗം ബാധിച്ചവര്‍ 13.9 മില്യണും
യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 2,10,000 കോവിഡ് കേസുകളും ബുധനാഴ്ച 3157 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ രോഗം ബാധിച്ച് 100,226 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഏപ്രില്‍ 15നുണ്ടായ 2603 കോവിഡ് മരണങ്ങളെന്ന റെക്കോര്‍ഡാണ് ഇതിലൂടെ മറി കടന്നിരിക്കുന്നത്.

More »

യുഎസില്‍ ഡിസംബര്‍ മധ്യത്തോടെ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും; വാക്‌സിന് അപ്രൂവല്‍ ലഭിച്ചാല്‍ മണിക്കൂറുകള്‍ക്കകം ജനങ്ങള്‍ക്ക് നല്‍കുമെന്ന് വാക്‌സിനേഷന്‍ പ്രോഗ്രാം തലവന്‍; 2020 അവസാനത്തോടെ 20 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയരാക്കും
യുഎസുകാരെ ഡിസംബര്‍ മധ്യത്തോടെ കോവിഡ് വാക്‌സിനേഷന് വിധേയമാക്കാന്‍ പദ്ധതിയുണ്ടെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന യുഎസ് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ രംഗത്തെത്തി. രാജ്യത്തെ പ്രതിദിന കോവിഡ് മരണം ആറ് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന സംഖ്യയിലെത്തിയ വേളയിലാണ് നിര്‍ണായക പ്രഖ്യാപനവുമായി ഹെല്‍ത്ത് ഒഫീഷ്യലുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് ഈ വര്‍ഷം അവസാനത്തോടെ 20

More »

യുഎസില്‍ ചൊവ്വാഴ്ച 2500ല്‍ അധികം കോവിഡ് മരണങ്ങളും 1,80,000 പുതിയ കേസുകളും; പ്രതിദിന മരണം ഏപ്രില്‍ അവസാനത്തിന് ശേഷം ഏറ്റവും വര്‍ധിച്ച ദിനം; ആശുപത്രിയിലായവരുടെ പ്രതിദിന എണ്ണം 99,000 എന്ന റെക്കോര്‍ഡിലെത്തി; താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം വരുത്തിയ വിന
യുഎസില്‍ ചൊവ്വാഴ്ച 2500ല്‍ അധികം കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഭീതിദമായ ഈ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഏപ്രില്‍ അവസാനത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് മരണം ഇത്രയും അധികരിക്കുന്നത് ഇതാദ്യമായിട്ടാണ്. ബുധനാഴ്ച  രാത്രി എട്ടര ക്ക് പുറത്ത് വന്ന പുതിയ കണക്കുകള്‍ പ്രകാരം

More »

യുഎസിലേക്ക് വരുന്ന വിവിധ രാജ്യക്കാര്‍ ഡിസംബര്‍ അവസാനം മുതല്‍ വിസ ബോണ്ട് നല്‍കണം; 15,000 ഡോളര്‍ ചെലവ് വരുന്ന ബോണ്ടിലൂടെ ലക്ഷ്യമിടുന്നത് വിസാ കാലാവധി കഴിഞ്ഞ് താമസിക്കുന്നവരെ കുരുക്കല്‍; പൈലറ്റ് പ്രോഗ്രാമിന്റെ തുടക്കത്തില്‍ ഇന്ത്യക്കാരെ ഒഴിവാക്കി
 യുഎസിലേക്ക് വരുന്ന വിവിധ രാജ്യക്കാരായവര്‍ക്ക് പുതിയ വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം രംഗത്തെത്തി. ഇത് പ്രകാരം ചില പ്രത്യേക രാജ്യക്കാര്‍ യുഎസിലേക്ക് വരുമ്പോള്‍ ഒരു ബോണ്ട് നല്‍കിയിരിക്കണം. ബിസിനസ് യാത്രക്കാര്‍ക്കും വിനോദത്തിനായി യുഎസിലേക്ക് വരുന്നവര്‍ക്കും ഇത് ബാധകമാണ്. ഇത് പ്രകാരം നടപ്പിലാക്കാനുദ്ദേശിക്കുന്ന ബോണ്ടിന് 15,000 ഡോളറാണ് ചെലവ്

More »

യുഎസിലെ കോവിഡ് കേസുകള്‍ നവംബറില്‍ മാത്രം നാല് മില്യണ്‍ പിന്നിട്ടു; ഒക്ടോബറിലുണ്ടായ റെക്കോര്‍ഡ് കേസുകളേക്കാള്‍ ഇരട്ടിയിലധികം പെരുപ്പം; താങ്ക്‌സ് ഗിവിംഗ് ഡേ-ബ്ലാക്ക് ഫ്രൈഡേ ആഘോഷങ്ങളിലൂടെ സ്ഥിതി ഗുരുതരമാകും; രാജ്യത്ത് ഇതുവരെ 13 മില്യണ്‍ രോഗികള്‍
 യുഎസിലെ കോവിഡ് കേസുകള്‍ നവംബറില്‍ മാത്രം നാല് മില്യണ്‍ പിന്നിട്ടിരിക്കുന്നുവെന്ന് ശനിയാഴ്ച പുറത്ത് വന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ 19ന് ഇത് സംബന്ധിച്ച റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടതിന് ശേഷം ഇക്കാര്യത്തില്‍ ഇരട്ടിയിലധികം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്ത് കേസുകളുടെ എണ്ണം വളരെ വേഗം വര്‍ധിക്കുന്നത് തുടരുന്നതും

More »

യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി 26ാം ദിവസവും ഒരു ലക്ഷത്തിന് മീതെ; രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 13,047,202 പേര്‍ക്ക്; കോവിഡ് കവര്‍ന്നത് 2,64,000 അമേരിക്കക്കാരുടെ ജീവനുകള്‍; യുഎസുകാരുടെ പ്രതീക്ഷ ഇനി പുതിയ പ്രസിഡന്റില്‍ മാത്രം
യുഎസില്‍ തുടര്‍ച്ചയായി 26 ദിവസങ്ങളിലായി ദിവസം പ്രതി ഒരു ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. ശനിയാഴ്ചയാണ് ഇത്തരത്തില്‍ 26ാം ദിവസം തികച്ചിരിക്കുന്നത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം  ഇന്ന് ഞായറാഴ്ച 1,14,397

More »

ജായ് ബൈഡന് വൈറ്റ്ഹൗസില്‍ പ്രവേശിക്കാന്‍ സാധിക്കുക 80 മില്യണ്‍ വോട്ടുകള്‍ നിയമാനുസൃതമാണെന്ന് തെളിയിച്ചാല്‍ മാത്രമെന്ന് ട്രംപ്; പെന്‍സില്‍ വാനിയ അപ്പീല്‍ കോടതി ഇക്കാര്യത്തില്‍ ട്രംപിനെതിരെ വിധി പുറപ്പെടുവിച്ചിട്ടും പിന്മാറാതെ ട്രംപിന്റെ കടുംപിടിത്തം
യുഎസില്‍ പുതുതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന് വൈറ്റ്ഹൗസില്‍ പ്രവേശിക്കാന്‍ സാധിക്കുക അദ്ദേഹത്തിന് ലഭിച്ച 80 മില്യണ്‍ വോട്ടുകള്‍ നിയമനുസൃതമാണെന്ന് തെളിയിച്ചാല്‍ മാത്രമാണെന്ന് മുന്നറിയിപ്പേകി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബൈഡന്റെ ജയത്തെ ചോദ്യം ചെയ്ത് കോടതി കയറിയ ട്രംപ് പുതിയ ഭീഷണിയുമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.  തെരഞ്ഞെടുപ്പ്

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി