യുഎസില്‍ ചൊവ്വാഴ്ച 2500ല്‍ അധികം കോവിഡ് മരണങ്ങളും 1,80,000 പുതിയ കേസുകളും; പ്രതിദിന മരണം ഏപ്രില്‍ അവസാനത്തിന് ശേഷം ഏറ്റവും വര്‍ധിച്ച ദിനം; ആശുപത്രിയിലായവരുടെ പ്രതിദിന എണ്ണം 99,000 എന്ന റെക്കോര്‍ഡിലെത്തി; താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം വരുത്തിയ വിന

യുഎസില്‍ ചൊവ്വാഴ്ച 2500ല്‍ അധികം കോവിഡ് മരണങ്ങളും 1,80,000 പുതിയ കേസുകളും; പ്രതിദിന മരണം ഏപ്രില്‍ അവസാനത്തിന് ശേഷം ഏറ്റവും വര്‍ധിച്ച ദിനം;  ആശുപത്രിയിലായവരുടെ പ്രതിദിന എണ്ണം 99,000 എന്ന റെക്കോര്‍ഡിലെത്തി;  താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം വരുത്തിയ വിന
യുഎസില്‍ ചൊവ്വാഴ്ച 2500ല്‍ അധികം കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഭീതിദമായ ഈ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഏപ്രില്‍ അവസാനത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് മരണം ഇത്രയും അധികരിക്കുന്നത് ഇതാദ്യമായിട്ടാണ്. ബുധനാഴ്ച രാത്രി എട്ടര ക്ക് പുറത്ത് വന്ന പുതിയ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 1,80,000 പുതിയ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് ഇത്രയും മരണങ്ങള്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിലായവരുടെ എണ്ണം 99,000 ആയി കുതിച്ചുയര്‍ന്നിരുന്നു. ഇതും ഒരു പുതിയ റെക്കോര്‍ഡാണെന്നാണ് കോവിഡ് ട്രാക്കിംഗ് പ്രൊജക്ട് വെളിപ്പെടുത്തുന്നത്. ഇന്ത്യാന, സൗത്ത് ഡെക്കോട്ട അടക്കമുള്ള നിരവധി മിഡ് വെസ്‌റ്റേണ്‍ സ്‌റ്റേറ്റുകളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്. താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം കഴിഞ്ഞതിന് ശേഷമുള്ള കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന കേസുകള്‍ കുതിച്ച് കയറുന്നതില്‍ വിദഗ്ധര്‍ കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ഈ ദിവസം മില്യണ്‍ കണക്കിന് അമേരിക്കക്കാര്‍ തങ്ങളുടെ ഉറ്റവരെ കാണുന്നതിനായി യാത്രകള്‍ക്ക് കൂട്ടത്തോടെ ഇറങ്ങിയത് രോഗപ്പകര്‍ച്ചയേറുന്നതിന് പ്രധാന കാരണമായിത്തീര്‍ന്നുവെന്നാണ് വിദഗ്ധര്‍ എടുത്ത് കാട്ടുന്നത്. താങ്ക്‌സ് ഗിവിംഗ് ദിവസത്തില്‍ ഒത്ത് കൂടരുതെന്ന ആരോഗ്യ അധികൃതരുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ രോഗം കാട്ടു തീ പോലെ പടരുന്നതിന് കാരണമായിരിക്കുന്നെതെന്നും എക്‌സ്പര്‍ട്ടുകള്‍ ആരോപിക്കുന്നു.

സ്പ്രിംഗ് സീസണില്‍ ദിനം പ്രതി 2000ത്തോളം കോവിഡ് മരണങ്ങള്‍ യുഎസിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന മരണം തുടര്‍ച്ചയായി ഇതിന് മുകളില്‍ പോകുന്ന അപകടകരമായ അവസ്ഥയാണ് നിലവിലുള്ളത്. നാളിതുവരെ യുഎസില്‍ 13.7 മില്യണ്‍ കോവിഡ് കേസുകളും 2,70,000 കോവിഡ് മരണങ്ങളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends