ഡോ. അലക്‌സാണ്ടര്‍ തരകന്‍ (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ഡോ. അലക്‌സാണ്ടര്‍ തരകന്‍ (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: ഹരിപ്പാട് പാല്‍ക്കണ്ടത്തില്‍ തുണ്ടത്തില്‍ വില്ലയില്‍ പരേതനായ സി. തോമസ് സാറിന്റേയും, പരേതയായ ആച്ചിയമ്മ സാറിന്റേയും സീമന്തപുത്രന്‍ ഡോ. അലക്‌സാണ്ടര്‍ തരകന്‍ (78) ന്യൂയോര്‍ക്കിലെ സോയ്‌സെറ്റില്‍ മാര്‍ച്ച് 13നു ബുധനാഴ്ച നിര്യാതനായി.


ഭാര്യ: ലീല തരകന്‍ തേവര്‍വേലില്‍ കുടുംബാംഗമാണ്.

മക്കള്‍: തോമസ് തരകന്‍, ഡോ. മാത്യു തരകന്‍, മരിയ തരകന്‍.

മരുമകള്‍: സോണിയ തരകന്‍.

കൊച്ചുമക്കള്‍: സോഫിയ, ലൂക്കാസ്.

സഹോദരങ്ങള്‍: ഡോ. അച്ചാമ്മ ഐസക്ക് (ബോസ്റ്റണ്‍), പ്രൊഫ. ബഞ്ചമിന്‍ തരകന്‍ (ഡിട്രോയിറ്റ്), പരേതനായ ഡോ. വര്‍ഗീസ് തരകന്‍.


ഡോ. അലക്‌സാണ്ടര്‍ തരകന്‍ അമേരിക്കന്‍ പ്രാക്ടീസ് തുടങ്ങുന്നതിനുമുമ്പ് ഇന്ത്യയില്‍ ഗിഫോര്‍ഡ് മിഷന്‍ ഹോസ്പിറ്റലില്‍ സ്തുത്യര്‍ഹമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.


1971ല്‍ അമേരിക്കയില്‍ എത്തിയതിനുശേഷം അമേരിക്കന്‍ ഡെന്റല്‍ ക്ലിനിക്കിലും, മന്‍ഹാട്ടന്‍ ജ്യെരവശമേൃശര സെന്ററിലും ചീഫ് ഓഫ് ഡെന്റിസ്ട്രിയായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2004ല്‍ റിട്ടയര്‍മെന്റ് എടുത്തതിനുശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സമൂഹത്തില്‍ തന്റേതായ സേവനപാടവത്തില്‍ക്കൂടി അനേകര്‍ക്ക് സഹായഹസ്തം നീട്ടുവാന്‍ ഇദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നു സന്ദര്‍ശനത്തിനു എത്തുന്ന വൈദീകര്‍ക്കും സഭാ പിതാക്കന്മാര്‍ക്കും കൂടാതെ അമേരിക്കയിലുള്ള വൈദീകര്‍ക്കും തന്റെ ഭവനത്തില്‍ ആതിഥ്യം നല്‍കുന്നതില്‍ അദ്ദേഹം എപ്പോഴും ചാരിതാര്‍ത്ഥ്യം കണ്ടെത്തിയിരുന്നു.


ഡോ. തരകന്റെ ത്യാഗപൂര്‍ണ്ണമായ സേവനത്തെ പരിഗണിച്ച് പലവിധ അവാര്‍ഡുകളും, ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.


Viewing & Funeral Service

at Park Funeral Chapels (Adress: 2175 Jericho Turnpike, Gardenctiy park, NY 11040, PH: 516 747 4300).


മാര്‍ച്ച് 17 ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെയും, Homegoing Service മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലിലും നടത്തുന്നതാണ്.

Other News in this category



4malayalees Recommends