ജേക്കബ് ചാക്കോ ഊരാളില്‍ നിര്യാതനായി, പൊതുദര്‍ശനം വെള്ളിയാഴ്ച

ജേക്കബ് ചാക്കോ ഊരാളില്‍ നിര്യാതനായി,  പൊതുദര്‍ശനം വെള്ളിയാഴ്ച
ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം നിര്യാതനായ ജേക്കബ് ചാക്കോ ഊരാളിലിന്റെ, 85, പൊതുദര്‍ശനം വെള്ളിയാഴ്ച നടത്തും.


പൊതുദര്‍ശനം: ജൂണ്‍ 14 വെള്ളി 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്11040


സംസ്‌കാര ശുശ്രൂഷ: ജൂണ്‍ 15 ശനിയാഴ്ച രാവിലെ 9:30 സെന്റ് ബോണിഫസ് റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 631 എല്‌മോണ്ട് റോഡ്, എല്‌മോണ്ട് ന്യു യോര്‍ക്ക്11003


സംസ്‌കാരം പിന്നീട് കാലിഫോര്‍ണിയയിലെ സാന്‍ഡിയേഗോയില്‍ ഹോളി ക്രോസ് സെമിത്തേരിയില്‍.

മോനിപ്പള്ളിയില്‍ ജനിച്ച ജേക്കബ് ചാക്കോ ന്യു ഡല്‍ ഹിയില്‍ സെന്റ് സേവിയേഴ്‌സ് ഹൈ സ്‌കൂളില്‍ 1965 മുതല്‍ 1977ല്‍ അമേരിക്കക്കു വരുന്നതു വരെ ലൈബ്രേറിയനായിരുന്നു. അമേരിക്കയിലേത്തിയ ശേഷം ന്യു യോര്‍ക്ക് സിവില്‍ കോര്‍ട്ടില്‍ ലോ ലൈബ്രേറിയനായി. ചീഫ് ലോ ലൈബ്രേറിയനായി 1995ല്‍ റിട്ടയര്‍ ചെയ്തു.


52 വര്‍ഷം ഒരുമിച്ചു ജീവിച്ച ഭാര്യ അന്നക്കുട്ടി കഴിഞ്ഞ വര്‍ഷമാണു നിര്യാതയായത്. അവര്‍ ഉഴവൂര്‍ അറക്കല്‍ കുടുംബാംഗമായിരുന്നു.


മക്കള്‍: എലിസബത്ത് ജയാ ജേക്കബ് (സോളമന്‍ കാഹന്‍), ബെര്‍ക്ക്മാന്‍ ജോബി ഊരാളില്‍, ഡോ. ആനി ജിന്‍സി സാങ്ക്യു (റിച്ചി സാങ്ക്യു), ഡോ. ജൂലി ആന്‍ ബെല്ലേവിയ (മൈക്കല്‍ ബെല്ലേവിയ).


കൊച്ചുമക്കള്‍: അഞ്ജലി, ഡീന കാഹന്‍; വില്ലോ സാങ്ക്യു. മോനിപ്പള്ളിയിലുള്ള ഏലിക്കുട്ടി ചാക്കോയാണു ജീവിച്ചിരിക്കുന്ന സഹോദരി. മൂന്നു സഹോദരരും രണ്ടു സഹോദരിമാരും നേരത്തെ മരിച്ചു. മൂത്ത സഹോദരന്‍ ബ്രദര്‍ ലൂക്കും സഹോദരി സിസ്റ്റര്‍ കൊറോണയുംസന്യസ്തരായിരുന്നു. മോണ്‍. സ്റ്റീഫന്‍ ഊരാളില്‍, മോണ്‍. പീറ്റര്‍ ഊരാളില്‍, ഫാ. സൈമണ്‍ ഊരാളില്‍, എന്നിവര്‍ ഉറ്റബന്ധുക്കളാണ്.


Other News in this category4malayalees Recommends