വിചിത്ര നിയമം ന്യൂസിലന്‍ഡിനോടുള്ള ക്രൂരത ; വിവാദ തീരുമാനത്തില്‍ വിമര്‍ശനവുമായി താരങ്ങള്‍

വിചിത്ര നിയമം ന്യൂസിലന്‍ഡിനോടുള്ള ക്രൂരത ; വിവാദ തീരുമാനത്തില്‍ വിമര്‍ശനവുമായി താരങ്ങള്‍
ലോകകപ്പ് ഫൈനല്‍ വിവാദമാകുകയാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവറായിരുന്നു ലോഡ്‌സില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തില്‍ കണ്ടത്. സൂപ്പര്‍ ഓവറും ടൈ ആയതോടെ മത്സരത്തിലെ ബൗണ്ടറി നേടിയത് അടിസ്ഥാനമാക്കി ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ഇത് സൂപ്പര്‍ ഓവറിന്റെ നിയമത്തില്‍ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാന്‍ ആകില്ലെന്നും ആരാധകര്‍ പറയുന്നത്.

ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതല്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പര്‍ ഓവര്‍ ന്യൂസിലന്‍ഡ് സിക്‌സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണച്ചു. ഇംഗ്ലണ്ട് ആകെ 26 തവണ ബൗണ്ടറിയില്‍ ബോള്‍ എത്തിച്ചപ്പോള്‍ ന്യൂസിലന്‍ഡിന്റെ പേരിലുണ്ടായത് മൂന്ന് സിക്‌സ് അടക്കം 17 ബൗണ്ടറികള്‍.

ഈ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരെ ആരാധകരോടൊപ്പം മുന്‍ താരങ്ങളും രംഗത്തുവന്നു. ബൗണ്ടറിയുടെ എണ്ണത്തില്‍ വിജയിയെ തീരുമാനിച്ചത് ശരിയല്ലെന്ന് ഓസീസിന്റെ മുന്‍ താരം ഡീന്‍ ജോണ്‍സ് പറയുന്നു. ക്രൂരതയെന്നായിരുന്നു കീവിസിന്റെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയമം ദഹിക്കുന്നതല്ലെന്ന് ഇന്ത്യന്‍ മുന്‍താരം മുഹമ്മദ് കൈഫ് പറയുന്നു. ഐസിസിയുടെ വിഡ്ഡി നിയമമെന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്. സോഷ്യല്‍മീഡിയയിലും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.

Other News in this category



4malayalees Recommends