ടി.സി ഫിലിപ്പ് (85) പെന്‍സില്‍വേനിയയില്‍ നിര്യാതനായി

ടി.സി ഫിലിപ്പ് (85) പെന്‍സില്‍വേനിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: മാരാമണ്‍ തോട്ടത്തില്‍ ഫിലിപ്പ് (ടി.സി ഫിലിപ്പ്, 85) നവംബര്‍ 11-നു പെന്‍സില്‍വേനിയയിലെ റീഡിങില്‍ നിര്യാതനായി. ഭാര്യ: ഏലിയാമ്മ കുമ്പനാട് ചെല്ലേത്ത് കുടുംബാംഗമാണ്. മക്കള്‍: Dr. Sheila, Dr. Jenny.


1956- ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ വിദ്യാഭ്യാസത്തിനുശേഷം കേരള ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപകനായി ജോലി ആരംഭിച്ചു. തുടര്‍ന്ന് 1963 മുതല്‍ ബോര്‍ണിയോ മലേഷ്യ, 1966- 1991 വെസ്റ്റ് ആഫ്രിക്കയിലെ സിയേറ, ലിയോണ്‍, നൈജീരിയ, ഗാംബിയ എന്നിവിടങ്ങളിലും, സൗത്ത് ആഫ്രിക്കയിലെ ഉറുഗ്വേയിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1992 മുതല്‍ 2000 വരെ പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2000-ല്‍ അമേരിക്കയിലേക്ക് കുടിയേറുകയും 2010 വരെ ക്യു.വി.സി ഇന്‍കില്‍ നിന്നു വിരമിച്ച് ഭവനത്തില്‍ വിശ്രമജീവിതം നയിച്ചുവരികയും ചെയ്യുകയായിരുന്നു.

നവംബര്‍ 15-നു വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വസതിയില്‍ ( 3505 Regency Drive PA 19608.) പ്രാര്‍ത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കും.

Sunday November 17th:

Viewing, first and second parts of the funeral service will be at St Thomas Mar Thoma Church of Delaware Valley, 130 Grubb Valley PA 19355 starting at 1 P.M.

Monday November 18th:

Viewing at the church will begin at 9:00 A.M. Third part of the funeral service at the church will begin at 10:00 A.M. Interment will take place at Valley Forge Memorial Gardens, 352 S Gulph Road, King of Prussia 19406.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷീല (484 577 1234). സാം കുട്ടി കുഞ്ഞച്ചന്‍ (ഫോണ്‍: 610 517 8140) അറിയിച്ചതാണിത്.

Other News in this category4malayalees Recommends