കൈ കൊടുത്തില്ല ; റിങ്ങിലെ മത്സര ശേഷവും എതിരാളി കൈ നീട്ടിയിട്ടും ശ്രദ്ധിക്കാതെ മേരി കോമിന്റെ നടത്തം വിവാദത്തില്‍

കൈ കൊടുത്തില്ല ; റിങ്ങിലെ മത്സര ശേഷവും എതിരാളി കൈ നീട്ടിയിട്ടും ശ്രദ്ധിക്കാതെ മേരി കോമിന്റെ നടത്തം വിവാദത്തില്‍
റിങ്ങില്‍ ഇടികൂടി മത്സര വിജയ ശേഷവും കലി അടങ്ങാതെ മേരി കോം. മത്സര ശേഷം റഫറി വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എതിരാളി നിഖാത് സരീന് കൈ കൊടുക്കാതെ മേരികോം നടന്നു നീങ്ങി. സരീന്‍ കൈനീട്ടിയപ്പോള്‍ ശ്രദ്ധിക്കാതെയായിരുന്നു മേരി നടന്നുനീങ്ങിയത്. വിവാദമായതോടെ സംഭവത്തെ ന്യായീകരിച്ചും രംഗത്തെത്തി.


എന്തിന് കൈ കൊടുക്കണം. സരീന്‍ മറ്റുള്ളവരില്‍ നിന്ന് ആദരവ് ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം മറ്റുള്ളവരെ ആദരിക്കണം. ഈ സ്വഭാവക്കാരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കളത്തിന് പുറത്തല്ല, റിങ്ങിലാണ് മികവ് തെളിയിക്കേണ്ടത്, മത്സര ശേഷം മേരി പറഞ്ഞു.

എന്നാല്‍ മേരിയെ പോലൊരു സീനിയര്‍ താരത്തില്‍ നിന്നുള്ള പെരുമാറ്റം വേദനിപ്പിച്ചെന്നു സരീന്‍ പറഞ്ഞു. റിങ്ങില്‍ അവര്‍ മോശം ഭാഷ ഉപയോഗിച്ചെന്നും സരീന്‍ ആരോപിച്ചു.

Other News in this category



4malayalees Recommends