ഏകദിന ടീമില്‍ നിന്ന് ധോനി ഉടന്‍ വിരമിച്ചേക്കും ; രവിശാസ്ത്രി

ഏകദിന ടീമില്‍ നിന്ന് ധോനി ഉടന്‍ വിരമിച്ചേക്കും ; രവിശാസ്ത്രി
മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോനി ഏകദിന ടീമമില്‍ നിന്ന് ഉടന്‍ വിരമിച്ചേക്കുമെന്ന് സൂചന നല്‍കി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ വരുന്ന ടിട്വന്റി ലോകകപ്പില്‍ ധോനി ടീമിലുണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു.

ധോനിയുമായി ഞാന്‍ സംസാരിച്ചിരുന്നു. ടെസ്റ്റ് കരിയര്‍ ധോനി നേരത്തെ അവസാനിപ്പിച്ചതാണ്. ഏകദിനത്തോടും ധോനി ഉടന്‍ വിട പറഞ്ഞേക്കും. ടിട്വന്റി ഫോര്‍മാറ്റിലായിരിക്കും ഇനി ശ്രദ്ധ. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്ന ആളല്ല ധോനി. ഐപിഎല്ലില്‍ തീര്‍ച്ചയായും ധോനി കളിക്കുമെന്നും സീസണിലെ പെര്‍ഫോമന്‍സ് ധോനിയുടെ ഭാവി തീരുമാനിക്കുമെന്നും ശാസ്ത്രി പറഞ്ഞു.

Other News in this category4malayalees Recommends