കാട്ടുതീയില്‍ നട്ടം തിരിയുന്ന ഓസ്‌ട്രേലിയയിലെ ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ 76 മില്യണിന്റെ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഫണ്ട് ലക്ഷ്യമിടുന്നത് രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ മടക്കിക്കൊണ്ടുവന്ന് മേഖലയെ സംരക്ഷിക്കാന്‍

കാട്ടുതീയില്‍ നട്ടം തിരിയുന്ന ഓസ്‌ട്രേലിയയിലെ ടൂറിസം മേഖലയെ സംരക്ഷിക്കാന്‍  76 മില്യണിന്റെ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഫണ്ട് ലക്ഷ്യമിടുന്നത് രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ മടക്കിക്കൊണ്ടുവന്ന് മേഖലയെ സംരക്ഷിക്കാന്‍

കാട്ടുതീയില്‍ നട്ടം തിരിയുന്ന ഓസ്‌ട്രേലിയയെ സഹായിക്കാന്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ നാഷണല്‍ ബുഷ് ഫയര്‍ പാക്കേജ് സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ടൂറിസം റിക്കവറി പാക്കേജ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. 76 മില്യണ്‍ ഡോളറാണ് ഇതിനായി നീക്കി വെക്കുക. രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ മടക്കിക്കൊണ്ടുവന്ന് മേഖലയിലെ തൊഴില്‍ , ചെറുകിട ബിസിനസുകളുടെയും പ്രാദേശിക സമ്പദ് വ്യവസ്ഥ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഫണ്ട് കൊണ്ട് ലക്ഷ്യമിടുന്നത്.


തീപിടുത്തം ബാധിച്ച പ്രദേശങ്ങളിലേക്ക് ജനങ്ങളെ എത്തിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്ന് ടൂറിസം മന്ത്രി സിമണ്‍ ബിര്‍മിംഗ്ഹാം പറഞ്ഞു. പുതിയ ഇവന്റുകളും ഫെസ്റ്റിവലുകളും ആര്‍ട്ട് ഇന്‍സ്റ്റലേഷനുകളും നടത്താനാണ് ഫണ്ട് ഉപയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തിലുള്ള മാര്‍ക്കറ്റിംഗിനായി ഈ ഫണ്ടിലെ 20 മില്യണ്‍ ഡോളര്‍ തുകയും ഗ്ലോബല്‍ മാര്‍ക്കറ്റിഗ് കാംപെയ്‌നിനായി 25 മില്യണ്‍ ഡോളറും ചെലവഴിക്കാനാണ് പദ്ധതി. കൂടാതെ ഒരു 10 മില്യണ്ഡ ഡോളര്‍ തുക കാട്ടുതീ ബാധിതമായ പ്രദേശങ്ങളിലുടനീളം ടൂറിസം പരിപാടികള്‍ നടത്താനും ഉപയോഗിക്കും.

രാജ്യത്തെ വിനോദ സഞ്ചാര മേഖലയില്‍ ഈ വര്‍ഷം 450 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു. പ്രതിവര്‍ഷം 90 ലക്ഷം വിനോദ സഞ്ചാരികളാണ് ഓസ്‌ട്രേലിയ സന്ദര്‍ശിച്ചിരുന്നത്. ഈ വര്‍ഷം ഇതില്‍ ഗണ്യമായ കുറവാണ് പ്രതീക്ഷിക്കുന്നത്. നിരവധി പേര്‍ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രകള്‍ റദ്ദാക്കിക്കഴിഞ്ഞു.

Other News in this category



4malayalees Recommends