പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളെ കൊറോണ ബാധിതര്‍ക്കായുള്ള ആശുപത്രികളാക്കി മാറ്റും; ബ്രാന്‍ഡ് ഹോട്ടലുകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കും; മികച്ച തീരുമാനവുമായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

പോര്‍ച്ചുഗലില്‍ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളെ കൊറോണ ബാധിതര്‍ക്കായുള്ള ആശുപത്രികളാക്കി മാറ്റും; ബ്രാന്‍ഡ് ഹോട്ടലുകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കും;  മികച്ച തീരുമാനവുമായി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ന് കോവിഡ് ഭീതിയിലാണ്. രാജ്യമൊട്ടാകെ ആഗോള മഹാമാരിക്കതിരെ തങ്ങളാലാകും വിധം പോരാടുമ്പോള്‍ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോയുടെ വളരെ മികച്ച ഒരു തീരുമാനമെടുത്താണ് കയ്യടി നേടുന്നത്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനൊരുങ്ങിയിരിക്കുകയാണ് യുവന്റസ് ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പോര്‍ച്ചുഗലിലെ തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളെ കൊറോണ ബാധിതര്‍ക്കായുള്ള ആശുപത്രികളാക്കി മാറ്റുന്നുവെന്ന് താരം വെളിപ്പെടുത്തി. പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലില്‍ ഉള്ള തന്റെ ബ്രാന്‍ഡ് ഹോട്ടലുകള്‍ രോഗപ്രതിരോധത്തിനായി ഉപയോഗിക്കുകയും ആഗോള പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ താല്‍ക്കാലിക ആശുപത്രികളാക്കി മാറ്റുകയും ചെയ്യാനാണ് താരത്തിന്റെ നടപടി.


നിലവില്‍ റൊണാള്‍ഡോ സ്വന്തം നാടായ മെദീരയില്‍ ക്വാറന്റൈനിലാണ്. യുവെന്റസിലെ സഹതാരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് റൊണാള്‍ഡോ അടക്കമുള്ള യുവെ താരങ്ങളും ജീവനക്കാരുമെല്ലാം സ്വയം നിരീക്ഷണത്തിലായത്. ഏതായാലും റൊണാള്‍ഡോയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിക്കാണ് ഇന്ന് ആരാധകരും അല്ലാത്തവരും കൈയ്യടിക്കുന്നത്.

Other News in this category



4malayalees Recommends