മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയും യുവരാജ് സിങ്ങിനെ ചതിച്ചതായി യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ്; വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് പോലും ഒരുക്കിയില്ലെന്ന് വിമര്‍ശനം

മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയും യുവരാജ് സിങ്ങിനെ ചതിച്ചതായി യുവരാജിന്റെ പിതാവ് യോഗ്‌രാജ് സിങ്; വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് പോലും ഒരുക്കിയില്ലെന്ന് വിമര്‍ശനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയും ഇപ്പോഴത്തെ നായകന്‍ വിരാട് കോഹ്‌ലിയും ചതിച്ചതായി പിതാവ് യോഗ്‌രാജ് സിങ്. ഇന്ത്യക്ക് ടി20, ഏകദിന ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് ഒരുക്കാന്‍ ടീമിന് സാധിക്കാതെ പോയ സാഹചര്യത്തിലാണ് യോഗ്‌രാജിന്റെ വിമര്‍ശനം. മുമ്പും മഹേന്ദ്രസിങ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് യോഗ്‌രാജ് സിങ്.


'ധോണിയും കോഹ്‌ലിയും, എന്തിന് സിലക്ടര്‍മാര്‍ പോലും യുവരാജിനെ ചതിച്ചെന്ന് ഞാന്‍ പറയും. അടുത്തിടെ ഞാന്‍ രവി ശാസ്ത്രിയെ കണ്ടിരുന്നു. എല്ലാ പ്രമുഖ താരങ്ങള്‍ക്കും അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ നല്ലൊരു യാത്രയയപ്പ് നല്‍കാനുള്ള ചുമതല ഇന്ത്യന്‍ ടീമിനുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ധോണിയും കോലിയും രോഹിത് ശര്‍മയുമൊക്കെ വിരമിക്കുമ്പോള്‍ നല്ലൊരു യാത്രയയപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു. കാരണം, ഇന്ത്യന്‍ ക്രിക്കറ്റിനായി വളരെയധികം സംഭാവനകള്‍ നല്‍കിയവരാണ് അവര്‍.' - യോഗ്രാജ് പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ സുരേഷ് റെയ്‌ന ഉള്ളതിനാല്‍ യുവരാജിന്റെ ആവശ്യമില്ലെന്ന് സിലക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. ക്യാപ്റ്റനെന്ന നിലയില്‍ സൗരവ് ഗാംഗുലി നല്‍കിയ പിന്തുണ തനിക്ക് ധോണിയില്‍നിന്നോ വിരാട് കോലിയില്‍നിന്നോ ലഭിച്ചില്ലെന്ന് യുവരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സുരേഷ് റെയ്‌നയ്ക്ക് ധോണി ശക്തമായ പിന്തുണ നല്‍കിയിരുന്നതായും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends