ഓസ്‌ട്രേലിയയിലെ കൊറോണ കേസുകള്‍ 7204; മൊത്തം കോവിഡ്-19 മരണം 103; രോഗം ഭേദമായവര്‍ 6619; 24 മണിക്കൂറുകള്‍ക്കിടെ സ്ഥിരീകരിച്ചത് എട്ട് കേസുകള്‍; മൂന്നെണ്ണം എന്‍എസ്ഡബ്ല്യൂവിലും നാലെണ്ണം വിക്ടോറിയയിലും ഒന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും

ഓസ്‌ട്രേലിയയിലെ കൊറോണ കേസുകള്‍ 7204; മൊത്തം കോവിഡ്-19 മരണം 103; രോഗം ഭേദമായവര്‍ 6619; 24 മണിക്കൂറുകള്‍ക്കിടെ സ്ഥിരീകരിച്ചത് എട്ട് കേസുകള്‍; മൂന്നെണ്ണം എന്‍എസ്ഡബ്ല്യൂവിലും നാലെണ്ണം വിക്ടോറിയയിലും ഒന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലും

ഓസ്‌ട്രേലിയയിലെ കൊറോണ കേസുകള്‍ 7204 ഉം മരണം 103 ഉം രോഗം ഭേദമായവരുടെ എണ്ണം 6619 ആണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് പുതിയ എട്ട് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.പുതിയ കേസുകളില്‍ മൂന്നെണ്ണം എന്‍എസ്ഡബ്ല്യൂവിലും നാലെണ്ണം വിക്ടോറിയയിലും ഒന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 48 കൊറോണ മരണങ്ങളുണ്ടായിരിക്കുന്ന എന്‍എസ്ഡബ്ല്യൂവാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്.


3098 രോഗികളുമായി ഈ സ്‌റ്റേറ്റ് തന്നെയാണ് ഇക്കാര്യത്തിലും മുന്നിലുള്ളത്. വിക്ടോറിയയില്‍ 1653 കേസുകളും 19 മരണങ്ങളും ക്യൂന്‍സ്ലാന്‍ഡില്‍ 1058 കേസുകളും ഏഴ് മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 591 കേസുകളും ഒമ്പത് മരണങ്ങളും സൗത്ത് ഓസ്‌ട്രേലിയയില്‍ 440 കേസുകളും നാല് മരണങ്ങളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 107 കേസുകളും മൂന്ന് മരണങ്ങളും ടാസ്മാനിയയില്‍ 228 കേസുകളും 13 മരണങ്ങളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 29 കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് പ്രാദേശികമായി പകര്‍ന്നതും ഉറവിടം തിരിച്ചറിഞ്ഞതുമായ കേസുകള്‍ 1990 ആണ്. ഇത് മൊത്തം കേസുകളുടെ 27.6 ശതമാനമാണ്. പ്രാദേശികമായി പകര്‍ന്നതും ഉറവിടം തിരിച്ചറിയാത്തതുമായ കേസുകള്‍ 717 ആമ്. ഇത് മൊത്തം കേസുകളുടെ 10.0 ശതമാനമാണ്. വിദേശത്ത് നിന്നെത്തിയവരില്‍ രോഗം തിരിച്ചറിഞ്ഞത് 4480 കേസുകളിലാണ്. രാജ്യത്തെ മൊത്തം കേസുകളുടെ 62.2 ശതമാനമാണിത്. നിലവില്‍ അന്വേഷണത്തിലുളള കേസുകള്‍ 17 എണ്ണമാണ്.

Other News in this category



4malayalees Recommends