വിക്ടോറിയയില്‍ നിന്നും ടാസ്മാനിയയിലേക്ക് വരുന്നതിന് കടുത്ത വിലക്ക്; കാരണം വിക്ടോറിയയിലെ കൊറോണപ്പെരുപ്പം; സമീപദിവസങ്ങളില്‍ വിക്ടോറിയയില്‍ ചെലവഴിച്ചവര്‍ക്കും പ്രവേശനമില്ല; വീടുകളിലേക്ക് മടങ്ങുന്ന ടാസ്മാനിയക്കാര്‍ക്ക് ഇളവുകള്‍

വിക്ടോറിയയില്‍ നിന്നും ടാസ്മാനിയയിലേക്ക് വരുന്നതിന് കടുത്ത വിലക്ക്; കാരണം വിക്ടോറിയയിലെ കൊറോണപ്പെരുപ്പം; സമീപദിവസങ്ങളില്‍ വിക്ടോറിയയില്‍ ചെലവഴിച്ചവര്‍ക്കും പ്രവേശനമില്ല; വീടുകളിലേക്ക് മടങ്ങുന്ന ടാസ്മാനിയക്കാര്‍ക്ക് ഇളവുകള്‍
വിക്ടോറിയക്കാര്‍ ടാസ്മാനിയയിലേക്ക് വരുന്നതിന് കടുത്ത വിലക്കേര്‍പ്പെടുത്തി ടാസ്മാനിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. വിക്ടോറിയയില്‍ ദിനംപ്രതി കോവിഡ് കേസുകള്‍ പെരുകി വരുന്ന സാഹചര്യത്തിലാണീ വിലക്ക്. ഇത് പ്രകാരം വിക്ടോറിയയില്‍ സമീപദിവസങ്ങളില്‍ ചെലവഴിച്ചവര്‍ക്കും ഈ വിലക്കുണ്ട്. എന്നാല്‍ വിക്ടോറിയയില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്ന ടാസ്മാനിയക്കാര്‍ക്ക് മാത്രമേ ഇതില്‍ ഇളവുള്ളുവെന്നാണ് ടാസ്മാനിയന്‍ പ്രീമിയറായ പീറ്റര്‍ ഗുട്ട് വെയിന്‍ പറയുന്നത്.

ഇത് പ്രകാരം എക്‌സംപ്ഷന്‍ ലെറ്ററില്ലാതെ വിക്ടോറിയയില്‍ നിന്നും ടാസ്മാനിയതിലേക്ക് വരുന്നവരെ മടക്കി അയക്കുമെന്നും പീറ്റര്‍ മുന്നറിയിപ്പേകുന്നു. ഇന്നലെ പാതിരാത്രി മുതലാണീ നിയമം നിലവില്‍ വന്നിരിക്കുന്നത്. വിക്ടോറിയയില്‍ കൊറോണ പടര്‍ച്ചാ ഭീഷണി ശക്തമായിരിക്കുന്നതിനാലാണ് ഈ കടുത്ത തീരുമാനമെടുത്തിരിക്കുന്നതെന്നാണ് പീറ്റര്‍ പറയുന്നത്. വിക്ടോറിയയില്‍ നിന്നും ടാസ്മാനിയയിലെ വീടുകളിലേക്ക് വരുന്ന ടാസ്മാനിയക്കാര്‍ക്ക് തങ്ങളുടെ വീടുകളില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമല്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഇത് പ്രകാരം യാത്രക്ക് 14 ദിവസം മുമ്പ് വിക്ടോറിയയില്‍ കഴിഞ്ഞ ടാസ്മാനിയക്കാര്‍ ടാസ്മാനിയന്‍ സര്‍ക്കാരിന്റെ ഹോട്ടലുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നുവെന്നും പീറ്റര്‍ വ്യക്തമാക്കുന്നു.കുട്ടികള്‍ സഹിതമുള്ള കുടുംബങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ജൂലൈ 24 മുതല്‍ ടാസ്മാനിയയില്‍ നിന്നും മറ്റ് സ്റ്റേറ്റുകളിലേക്ക് യാത്രകള്‍ അനുവദിക്കുമെങ്കിലും ടാസ്മാനിയക്കും വിക്ടോറിയക്കും ഇടയിലുള്ള അതിര്‍ത്തികള്‍ അടഞ്ഞ് തന്നെ കിടക്കുമെന്നും പീറ്റര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends