സിവ ധോണിയുടെ മടിയില്‍ കുഞ്ഞ് ; ധോണി വീണ്ടും അച്ഛനായോയെന്ന് സോഷ്യല്‍മീഡിയ ; സംഭവം വൈറല്‍

സിവ ധോണിയുടെ മടിയില്‍ കുഞ്ഞ് ; ധോണി വീണ്ടും അച്ഛനായോയെന്ന് സോഷ്യല്‍മീഡിയ ; സംഭവം വൈറല്‍
മുന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും ഭാര്യ സാക്ഷിയും മകള്‍ സിവയും ആരാധകര്‍ക്ക് എപ്പോഴും പ്രിയങ്കരരാണ്. കുടുംബവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും വൈറലാകാറുമുണ്ട്. ഇപ്പോഴിതാ സാക്ഷി പങ്കുവച്ച സിവയുടെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

പിഞ്ചു കുട്ടിയെ മടിയിലിരുത്തിയുള്ള സിവയുടെ ചിത്രമാണ് സാക്ഷി പങ്കുവച്ചത്. ധോണി സാക്ഷി ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞോ എന്നാണ് ആരാധകരുടെ ചോദ്യം. ചിത്രത്തിന് താഴെ നിരവധി കമന്റുമുണ്ട്.അടുത്തിടെ ഹാര്ദിക് പാണ്ഡ്യയ്ക്ക് കുഞ്ഞുണ്ടായി. ഈ കുഞ്ഞാണ് സിവയുടെ മടയിലെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു. കഴിഞ്ഞമാസമാണ് ഹാര്‍ദിക്കിന് കുഞ്ഞു ജനിച്ചത്.

നിങ്ങള്‍ ഒരു കുഞ്ഞിന്റെ കൂടി അമ്മയായോ, അഭിനന്ദനം എന്നീ കമന്റുകളും നിറയുന്നു. അഞ്ചു ലക്ഷത്തോളം ലൈക്കുകളും നിരവധി കമന്റുകളും ചിത്രത്തിന് താഴെയെത്തി.

Other News in this category4malayalees Recommends