ഓസ്‌ട്രേലിയന്‍ ഓഹരി വിപണിയില്‍ ഇന്നലെ പരിതാപകരമായ അവസ്ഥ; സ്വര്‍ണവില ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറഞ്ഞത് അനിശ്ചിതത്വമുണ്ടാക്കി; ടെക്‌നോളജി, മൈനിംഗ് മേഖലകള്‍ പരിതാപകരമായപ്പോള്‍ ബാങ്കുകള്‍ നേട്ടമുണ്ടാക്കി; എഎസ്എക്‌സ് 200ല്‍ അരശതമാനം ഇടിവ്

ഓസ്‌ട്രേലിയന്‍ ഓഹരി വിപണിയില്‍ ഇന്നലെ പരിതാപകരമായ അവസ്ഥ; സ്വര്‍ണവില ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറഞ്ഞത് അനിശ്ചിതത്വമുണ്ടാക്കി; ടെക്‌നോളജി, മൈനിംഗ് മേഖലകള്‍ പരിതാപകരമായപ്പോള്‍ ബാങ്കുകള്‍ നേട്ടമുണ്ടാക്കി; എഎസ്എക്‌സ് 200ല്‍ അരശതമാനം ഇടിവ്
ഓസ്‌ട്രേലിയന്‍ ഓഹരി വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നിരാശാജനകമായിട്ടാണെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിന്റെ വില ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും പരിതാപകരമായ അവസ്ഥയിലെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ ഓഹരി വിപണി പരിതാപകരമായി വ്യാപാരം നിര്‍ത്തിയിരിക്കുന്നത്.സ്വര്‍ണത്തിന്റെ വിലയില്‍ 24 മണിക്കൂറുകള്‍ക്കിടെ 150 യുഎസ് ഡോളറിന്റെ ഇടിവാണുണ്ടായിരിക്കുന്നത്.സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1870 യുഎസ് ഡോളറിന് താഴോട്ട് പോവുകയും ചെയ്തിരുന്നു.

ഒരു ദിവസം മുമ്പ് ഇതിന് 2040 യുഎസ് ഡോളര്‍ നേടി നിക്ഷേപകര്‍ വന്‍ ലാഭം നേടിയ സ്ഥാനത്താണീ ഇടിവുണ്ടായിരിക്കുന്നത്. വിക്ടോറിയയില്‍ കോവിഡ് മരണങ്ങളും രോഗവ്യാപനവും വര്‍ധിച്ചത് പ്രാദേശിക ഷെയര്‍ മാര്‍ക്കറ്റിനെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എഎസ്എക്‌സ് 200 ഇന്നലെ അരശതമാനം ഇടിവ് രേഖപ്പെടുത്തി 6101ലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ദിവസത്തിന്റെ ഒടുവില്‍ 6132ലേക്കെത്തുകയും ചെയ്തിരുന്നു. ഓള്‍ ഓര്‍ഡിനറി ഇന്‍ഡെക്‌സില്‍ 0.2 ശതമാനം ഇടിവുണ്ടായി 6257 പോയിന്റ്‌സിലെത്തിയിരുന്നു.

പകുതിയോളം മേഖലകളും ഇന്നലെ ഓഹരി വിപണിയില്‍ ഇടിഞ്ഞ് താഴുന്ന പ്രവണതയാണ് കണ്ടിരുന്നത്. ടെക്‌നോളജി, മൈനിംഗ് മേഖലകളുടെ ഓഹരി വിലകളിലാണ് കൂടുതല്‍ ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ ബാങ്കുകള്‍ ഇന്നലെ നേട്ടം പ്രകടമാക്കിയിരുന്നു. വെസ്റ്റ്പാകിന്റെ ഓഹരി വിലയില്‍ 2.3 ശതമാനം വര്‍ധനവുണ്ടായി അത് 18.19 ഡോളറിലെത്തിയിരുന്നു. അതിനിടെ ഓസ്‌ട്രേലിയന്‍ ഡോളര്‍ വിലയില്‍ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി വില 71.26 യുഎസ് സെന്റ്‌സിലെത്തുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends