മെല്‍ബണ്‍ മെട്രൊ ടണലിന് വേണ്ടി വരുന്ന 2.74 ബില്യണ്‍ ഡോളറിന്റെ പകുതി തുക വിക്ടോറിയയിലെ നികുതിദായകരുടെ ചുമലില്‍ വരും; സര്‍ക്കാരും ബില്‍ഡര്‍മാരും ഇത് സംബന്ധിച്ച ധാരണയിലെത്തി; സൗത്ത് കെന്‍സിംഗ്ടണെയും സൗത്ത് യാറയെയും ബന്ധിപ്പിക്കുന്ന പാത

മെല്‍ബണ്‍ മെട്രൊ ടണലിന് വേണ്ടി വരുന്ന 2.74 ബില്യണ്‍ ഡോളറിന്റെ പകുതി തുക വിക്ടോറിയയിലെ നികുതിദായകരുടെ ചുമലില്‍ വരും; സര്‍ക്കാരും ബില്‍ഡര്‍മാരും ഇത് സംബന്ധിച്ച  ധാരണയിലെത്തി; സൗത്ത് കെന്‍സിംഗ്ടണെയും സൗത്ത് യാറയെയും ബന്ധിപ്പിക്കുന്ന പാത

2.74 ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന മെല്‍ബണ്‍ മെട്രൊ ടണലിന് വേണ്ടി വരുന്ന ചെലവിന്റെ പകുതി വിക്ടോറിയയിലെ നികുതിദായകരുടെ ചുമലില്‍ വരുമെന്ന് മുന്നറിയിപ്പ്. പ്രസ്തുത പ്രൊജക്ടിനായി സര്‍ക്കാരും ബില്‍ഡര്‍മാരും ഒരു വര്‍ഷത്തോളം നടത്തിയ വിലപേശലുകളെ തുടര്‍ന്നാണ് ഇത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മെട്രൊ ടണല്‍ പ്രൊജക്ടിന്റെ കണ്‍സോര്‍ഷ്യമായ ക്രോസ് യാറ പാര്‍ട്ണര്‍ഷിപ്പ് 2019 അവസാനം മുതല്‍ അധിക ഫണ്ടിംഗിനായി സ്റ്റേറ്റ് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് വരുന്നുണ്ട്.


പ്രൊജക്ട് സംബന്ധിച്ച വിലപേശല്‍ കാരണം കഴിഞ്ഞ ഡിസംബറില്‍ പ്രൊജക്ടിന്റെ പണി താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. പണി പൂര്‍ത്തിയാകുന്നതോടെ സൗത്ത് കെന്‍സിംഗ്ടണെയും സൗത്ത് യാറയെയും ബന്ധിപ്പിക്കുന്ന എളുപ്പ പാതയായി മെട്രൊ ടണല്‍ മാറും. ഇതില്‍ അഞ്ച് അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനുകളുണ്ടാകും. ഇതിന് തുടക്കത്തില്‍ 11 ബില്യണ്‍ ഡോളറാണ് ചെലവ് വരുന്നത്. കഴിഞ്ഞ ജൂണില്‍ 100 മില്യണ്‍ ഡോളര്‍ ഇതിനായി മുടക്കിയിരുന്നു.

സിവൈപിയുമായി പ്രൊജക്ട് സംബന്ധിച്ച കരാറിലെത്തിയെന്ന് കഴിഞ്ഞ രാത്രി ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ മിനിസ്റ്റര്‍ ജസീന്ദ അല്ലന്‍ വെളിപ്പെടുത്തിയിരുന്നു. ഈ പ്രൊജക്ടിനായി കൂടുതലായി 1.37 ബില്യണ്‍ ഡോളര്‍ മുടക്കുമെന്ന് ഇരു വിഭാഗങ്ങളും സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറയുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം പ്രൊജക്ടിനുള്ള ട്രാക്ക് പണി 2025 ഓടെ പൂര്‍ത്തിയാക്കുമെന്നും അല്ലന്‍ പറയുന്നു. സാധ്യമായാല്‍ 2024 ആദ്യത്തോടെ ട്രാക്കിന്റെ പണി പൂര്‍ത്തിയാക്കിയേക്കും.

Other News in this category



4malayalees Recommends