നോര്‍ത്തേണ്‍ ടെറിട്ടെറി കോവിഡ് റോഡ് ബോര്‍ഡര്‍ പട്രോളുകള്‍ അവസാനിപ്പിക്കുന്നു; അടുത്ത ആഴ്ച മുതല്‍ എട്ട് റോഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റുകളില്ല; മൂന്ന് പ്രധാനപ്പെട്ട റോഡ് എന്‍ട്രി പോയിന്റുകളിലെ പട്രോള്‍ തുടരുമെങ്കിലും അടുത്ത വര്‍ഷം ഇവയും ഇല്ലാതാകും

നോര്‍ത്തേണ്‍ ടെറിട്ടെറി കോവിഡ് റോഡ് ബോര്‍ഡര്‍ പട്രോളുകള്‍  അവസാനിപ്പിക്കുന്നു; അടുത്ത ആഴ്ച മുതല്‍ എട്ട് റോഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റുകളില്ല; മൂന്ന് പ്രധാനപ്പെട്ട റോഡ് എന്‍ട്രി പോയിന്റുകളിലെ പട്രോള്‍ തുടരുമെങ്കിലും അടുത്ത വര്‍ഷം ഇവയും ഇല്ലാതാകും

നോര്‍ത്തേണ്‍ ടെറിട്ടെറി കോവിഡ് റോഡ് ബോര്‍ഡര്‍ പട്രോളുകള്‍ അവസാനിപ്പിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി എട്ട് റോഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ ആരംഭിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. റോഡ് ബോര്‍ഡര്‍ ചെക്ക് പോയിന്റുകളില്‍ ഓഫീസര്‍മാര്‍ നിലകൊള്ളുന്നത് 2021 ആരംഭത്തോടെ വേണ്ടെന്ന് വയ്ക്കുമെന്നാണ് ചീഫ് മിനിസ്റ്റര്‍ മൈക്കല്‍ ഗണ്ണര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഡോക്കര്‍ റിവര്‍, ടോംബര്‍മോറി, ലേക്ക് നാഷ്, മുല്‍ഗ പാര്‍ക്ക്, കര്‍ട്ടയിന്‍ സ്പ്രിംഗ്‌സ്, ടാനാമി, കിന്റോര്‍ , ഫിന്‍കെ എന്നിവിടങ്ങളിലെ മൈനര്‍ റോഡ് ബോര്‍ഡര്‍ എന്‍ട്രി പോയിന്റുകളിലെ പോലീസ് സാന്നിധ്യം അടുത്ത വാരം മുതല്‍ പിന്‍വലിക്കുമെന്നാണ് ഗണ്ണര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.


എന്നാല്‍ ടെറിട്ടെറിയിലെ മൂന്ന് പ്രധാനപ്പെട്ട റോഡ് എന്‍ട്രി പോയിന്റുകളായ ദി സ്റ്റുവര്‍ട്ട് ഹൈവേ, വിക്ടോറിയ ഹൈവേ, ബാര്‍ക്ലി ഹൈവേ എന്നിവിടങ്ങളില്‍ പോലീസ് സാന്നിധ്യം തുടര്‍ന്നുമുണ്ടാകും. എന്നാല്‍ ഈ എന്‍ട്രി പോയിന്റുകളും അടുത്ത വര്‍ഷം ആദ്യം വേണ്ടെന്ന് വയ്ക്കുമെന്നാണ് ഗണ്ണര്‍ പറയുന്നത്. ഇത്തരത്തില്‍ വേണ്ടെന്ന് വയ്ക്കുന്ന എന്‍ട്രി പോയിന്റുകളിലേക്കെത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കുന്നതിനായി ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷ്യന്‍ സംവിധാനം ഉപയോഗിക്കുമെന്നും ഗണ്ണര്‍ പറയുന്നു.കൂടാതെ സന്ദര്‍ശകര്‍ ബോര്‍ഡര്‍ എന്‍ട്രി ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം.

പുതിയ തീരുമാനത്തെ നോര്‍ത്തേണ്‍ ടെറിട്ടെറി പോലീസ് കമ്മീഷണര്‍ ജാമി ചാക്കര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കോവിഡ് രൂക്ഷമായ സമയത്തേര്‍പ്പെടുത്തിയിരിക്കുന്ന റോഡ് ബോര്‍ഡര്‍ പട്രോളുകള്‍ റദ്ദാക്കേണ്ട സമയമായിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇത്തരം പട്രോളുകള്‍ അവസാനിപ്പിച്ചാലും ടെറിട്ടെറിയെ കോവിഡ് ഭീഷണിയില്‍ നിന്നും സംരക്ഷിക്കുന്നതില്‍ പോലീസ് അലംഭാവം പുലര്‍ത്തില്ലെന്നും അദ്ദേഹം ഉറപ്പേകുന്നു.

Other News in this category



4malayalees Recommends