സിഡ്‌നിയിലെ ഡാര്‍ലിംഗ് പോയിന്റില്‍ 2020ലെ ഏറ്റവും ഉയര്‍ന്ന മീഡിയന്‍ ഹോം വാല്യൂവായ 7.06 മില്യണ്‍ ഡോളര്‍; കോവിഡ് പ്രതിസന്ധിക്കിടയിലും ലക്ഷ്വറി ഹോം മാര്‍ക്കറ്റ് കരകയറുന്നു; ഓസ്‌ട്രേലിയയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് ശക്തം

സിഡ്‌നിയിലെ ഡാര്‍ലിംഗ് പോയിന്റില്‍ 2020ലെ ഏറ്റവും ഉയര്‍ന്ന മീഡിയന്‍ ഹോം വാല്യൂവായ 7.06 മില്യണ്‍ ഡോളര്‍; കോവിഡ് പ്രതിസന്ധിക്കിടയിലും ലക്ഷ്വറി ഹോം മാര്‍ക്കറ്റ് കരകയറുന്നു; ഓസ്‌ട്രേലിയയിലെ  റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് ശക്തം
സിഡ്‌നിയിലെ ഡാര്‍ലിംഗ് പോയിന്റില്‍ 2020ലെ ഏറ്റവും ഉയര്‍ന്ന മീഡിയന്‍ ഹോം വാല്യൂ രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും ലക്ഷ്വറി ഹോം മാര്‍ക്കറ്റ് കരകയറുന്നതിനിടെയാണിത് സംഭവിച്ചിരിക്കുന്നത്. ഇത് പ്രകാരം സിഡ്‌നിയിലെ നിരവധി കിഴക്കന്‍ സബര്‍ബുകളില്‍ ഏറ്റവും ഉയര്‍ന്ന മീഡിയന്‍ ഹൗസിംഗ് വാല്യൂസാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കോര്‍ ലോജിക്ക് ഡാറ്റ വെളിപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി കാരണം 1930കള്‍ക്ക് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുമ്പോഴും ഓസ്‌ട്രേലിയയിലെ 7.2 ട്രില്യണ്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് ശക്തമായി നിലകൊള്ളുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് പ്രതിസന്ധി കാരണം രാജ്യത്തെ വീട് വിലകള്‍ ഈ വര്‍ഷം തുടക്കത്തില്‍ കുത്തനെ ഇടിഞ്ഞുവെങ്കിലും വര്‍ഷം അവസാനിക്കാറാവുമ്പോഴേക്കും വിലകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്നുവെന്നും പുതു വര്‍ഷത്തിലും വര്‍ധന തുടരുമെന്നുമാണ് കോര്‍ലോജിക്കിന്റെ ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് 2020 റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. ഇത് പ്രകാരം സിഡ്‌നിയിലെ ഈസ്റ്റേണ്‍ സബര്‍ബുകളിലാണ് ഏറ്റവും കൂടുതല്‍ മീഡിയന്‍ വിലകള്‍ വീടുകള്‍ക്കുയര്‍ന്നിരിക്കുന്നത്.

ഇത് പ്രകാരം ഡാര്‍വിന്‍ പോയിന്റ് 7.06 മില്യണ്‍ ഡോളര്‍ വിലയുമായി മുന്നില്‍ നില്‍ക്കുന്നു. 5.72 മില്യണ്‍ ഡോളറുമായി ബെല്ലെവ്യൂ ഹില്‍ രണ്ടാം സ്ഥാനത്തും 5.39 മില്യണ്‍ ഡോളറുമായി വൗക്ലൂസ് മൂന്നാം സ്ഥാനത്തും 4.76 മില്യണ്‍ ഡോളറുമായി ഡബിള്‍ ബേ നാലാം സ്ഥാനത്തുമാണ്. എന്നാല്‍ അഡലെയ്ഡ് നോര്‍ത്തില്‍ ഏറ്റവും കുറഞ്ഞ മീഡിയന്‍ ഹോം വാല്യൂവാണ് ഈ സമയത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. എലിസബത്ത് നോര്‍ത്തിലെ മീഡിയന്‍ ഹോം വാല്യൂ 176,386 ഡോളറും എലിസബത്ത് സൗത്തില്‍ 188,116 ഡോളറും ഡോവോറെന്‍ പാര്‍ക്കില്‍ 194,903 ഡോളറും എലിസബത്ത് ഡൗണ്‍സില്‍ 195,511 ഡോളറുമാണ് മീഡിയന്‍ ഹോം വാല്യൂ.

Other News in this category



4malayalees Recommends