ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും; ബീഫ് ഉല്‍പന്നങ്ങള്‍ക്കും കല്‍ക്കരിക്കും വൈനിനും ഏര്‍പ്പെടുത്തിയ നിരോധനം വെറും സാമ്പിള്‍ വെടിക്കെട്ട്

ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും; ബീഫ് ഉല്‍പന്നങ്ങള്‍ക്കും കല്‍ക്കരിക്കും വൈനിനും ഏര്‍പ്പെടുത്തിയ നിരോധനം വെറും സാമ്പിള്‍ വെടിക്കെട്ട്
ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്ക് കയറ്റി അയക്കുന്ന കൂടുതല്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നിരോധനവും നിയന്ത്രണങ്ങളും വര്‍ധിച്ചു വരുന്നുവെന്ന് റിപ്പോര്‍ട്ട്. ബീഫ് ഉല്‍പന്നങ്ങള്‍ക്കും കല്‍ക്കരിക്കും മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതല്‍ നിരോധനങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. അതായത് കൂടുതല്‍ ഓസ്‌ട്രേലിയന്‍ എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് മേല്‍ ചൈന വ്യാപാര ഉപരോധമേര്‍പ്പെടുത്താന്‍ പോകുന്നുവെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.

ചൈനയില്‍ നിന്നും കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ ശഠിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ വൈനിന് മേലും ചൈന നിരോധനമേര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഔദ്യോഗികമായും അനൗദ്യോഗികമായും നിരവധി വ്യാപാര ഉപരോധങ്ങള്‍ ചൈന ഓസ്‌ട്രേലിയക്ക് മേല്‍ അടിച്ചേല്‍പ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിലൂടെ ബില്യണ്‍ കണക്കിന് ഡോളറിന്റെ നഷ്ടമാണ് ഓസ്‌ട്രേലിയക്കുണ്ടായിക്കൊണ്ടിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ബാര്‍ലിക്ക് മേല്‍ ചൈന മേയില്‍ 80 ശതമാനം താരിഫേര്‍പ്പെടുത്തിയത് കര്‍ഷകരെ വലച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ ചൈനയിലേക്ക് മൂന്ന് ബില്യണ്‍ ഡോളറിന്റെ റെഡ് മീറ്റ് കയറ്റുമതി ചെയ്തിരുന്നു. ഏറ്റവും മൂല്യമുള്ള കയറ്റുമതി ചരക്കായിരുന്നു ഇത്. എന്നാല്‍ നിലവില്‍ എട്ട് ഓസ്‌ട്രേലിയന്‍ റെഡ് മീറ്റ് കയറ്റുമതിക്കാരെ ചൈന നിരോധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നും ചൈനയിലേക്കുള്ള വൈന്‍ കയറ്റുമതി ഏതാണ്ട് നിലച്ച മട്ടിലാണുള്ളത്.

Other News in this category



4malayalees Recommends