ഓസ്‌ട്രേലിയക്കാരുടെ ക്രിസ്മസ് ഷോപ്പിംഗില്‍ ഇപ്പാവശ്യം വ്യാപകമായ മാറ്റം ; കസ്റ്റമര്‍മാര്‍ നേരിട്ട് ക്രിസ്മസ് സാധനങ്ങള്‍ വാങ്ങാന്‍ റീട്ടെയിലര്‍മാരിലേക്കെത്തുന്നു; ലോക്ക്ഡൗണില്‍ പെരുകിയ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ നിന്നും ജനം സ്റ്റോറുകളിലേക്ക് തിരിയുന്നു

ഓസ്‌ട്രേലിയക്കാരുടെ ക്രിസ്മസ് ഷോപ്പിംഗില്‍ ഇപ്പാവശ്യം വ്യാപകമായ മാറ്റം ; കസ്റ്റമര്‍മാര്‍ നേരിട്ട് ക്രിസ്മസ് സാധനങ്ങള്‍ വാങ്ങാന്‍ റീട്ടെയിലര്‍മാരിലേക്കെത്തുന്നു; ലോക്ക്ഡൗണില്‍ പെരുകിയ ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ നിന്നും ജനം സ്റ്റോറുകളിലേക്ക് തിരിയുന്നു
കോവിഡ് കാരണം ഓസ്‌ട്രേലിയക്കാരുടെ ക്രിസ്മസ് ഷോപ്പിംഗില്‍ ഇപ്പാവശ്യം വ്യാപകമായ മാറ്റം വന്ന് തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് പെരുകുകയും റീട്ടെയിലര്‍മാരുടെ കച്ചവടം കുറയുകയും ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം നേരെ വിപരീതമാണ് സംഭവിച്ചിരിക്കുന്നത്. പ്രാദേശികമായുള്ള റീട്ടെയില്‍ സ്റ്റോറുകളില്‍ നിന്നാണ് കോവിഡ് ഭീഷണിയില്ലാതെ കൂടുതല്‍ സുരക്ഷിതമായി ക്രിസ്മസ് ഷോപ്പിംഗ് നടത്താന്‍ സാധിക്കുകയെന്ന ബോധമുണ്ടായതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയക്കാര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് കുറച്ച് റീട്ടെയിലര്‍മാരുടെ അടുത്ത് നേരിട്ട് പോയി പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളും മറ്റ് അവശ്യ സാധനങ്ങളും കൂടുതലായി വാങ്ങാന്‍ തുടങ്ങിയിരിക്കുന്നത്.

ഇത്തരത്തില്‍ ഓണ്‍ലൈനിനെ വിട്ട് പ്രാദേശിക റീട്ടെയിലര്‍മാരില്‍ നിന്നും ക്രിസ്മസ് ഷോപ്പിംഗ് നിര്‍വഹിക്കുന്നതില്‍ രാജ്യത്ത് മുന്‍പന്തിയിലുള്ളത് ടാസ്മാനിയക്കാരാണ്. കോവിഡിന് ശേഷമുള്ള റീട്ടെയില്‍ പരിസ്ഥിതിയില്‍ കസ്റ്റമര്‍മാരുടെ സ്‌പെന്‍ഡിംഗ് പാറ്റേണുകളില്‍ വരുന്ന ഏറ്റവും വലിയ മാറ്റത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കോവിഡ് കാരണം ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യുന്ന സാധനങ്ങള്‍ തങ്ങളുടെ കൈയിലെത്തുന്നതിന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ കാരണമാണ് പ്രധാനമായും നേരിട്ടുള്ള റീട്ടെയില്‍ പര്‍ച്ചേസിംഗിലേക് രാജ്യത്തുള്ളവര്‍ തിരിഞ്ഞിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിനാണ് ആളുകള്‍ മുന്‍ഗണനയേകിയതെങ്കിലും കോവിഡ് അടങ്ങിയിരിക്കുന്നതിനാല്‍ നേരിട്ടുള്ള പര്‍ച്ചേസിംഗിന് നിലവില്‍ നിരവധി പേര്‍ തയ്യാറാകുന്നുണ്ട്. ലോക്ക്ഡൗണിലെ ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന്റെ ആധിക്യം തങ്ങളെ ബാധിച്ചുവെങ്കിലും ഇപ്പോഴത്തെ മാറ്റം തങ്ങള്‍ക്ക് ആശ്വാസകരമാണെന്നാണ് രാജ്യത്തെ നിരവധി റീട്ടെയിലര്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്.ക്രിസ്മസിന് ഏറ്റവും സ്‌പെഷ്യലായ സമമാനം നേരിട്ട് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന ബോധമാണ് നേരി്ട്ടുള്ള ഷോപ്പിംഗ് വര്‍ധിപ്പിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends