സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചുകളിലെ പുതിയ കോവിഡ് ക്ലസ്റ്റര്‍ ആശങ്കയേറ്റുന്നു; പ്രദേശവുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് വിവിധ സ്റ്റേറ്റുകളും ടെറിട്ടെറികളും; ക്ലസറ്ററുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളുണ്ടാകും

സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചുകളിലെ പുതിയ കോവിഡ് ക്ലസ്റ്റര്‍ ആശങ്കയേറ്റുന്നു;  പ്രദേശവുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് വിവിധ സ്റ്റേറ്റുകളും ടെറിട്ടെറികളും; ക്ലസറ്ററുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളുണ്ടാകും

സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചുകളിലെ പുതിയ 17 കോവിഡ് കേസുകളടങ്ങിയ ക്ലസ്റ്ററിന്റെ ഉറവിടത്തെക്കുറിച്ചറിയാന്‍ ജെനോമിക് ടെസ്റ്റ് ഉടന്‍ ആരംഭിക്കുന്നു. ഇത് സംബന്ധിച്ച റിസള്‍ട്ടുകള്‍ വൈകാതെ പുറത്ത് വരുകയും ചെയ്യും. നോര്‍ത്തേണ്‍ ബീച്ചുകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഈ 17 കേസുകളും പ്രാദേശികമായ പകര്‍ച്ചകളാണെന്നതും ആശങ്കയേറ്റുന്നുണ്ട്.


ഇതിനെ തുടര്‍ന്ന് എന്‍എസ്ഡബ്ല്യൂക്കാരെ മറ്റ് സ്റ്റേറ്റുകളും ടെറിട്ടെറികളും ക്രിസ്മസ് ആഘോഷത്തിനായെത്തുന്നതില്‍ നിന്ന് വിലക്കുമോയെന്ന ആശങ്കയും ശക്തമാണ്. തങ്ങളുടെ അതിര്‍ത്തികള്‍ തുറന്നിട്ട് വെറും ഒരാഴ്ചയായ സാഹചര്യത്തില്‍ എന്‍എസ്ഡബ്ല്യൂവിലെ പുതിയ രോഗപ്പകര്‍ച്ചയെ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ പ്രതികരിച്ചിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവിലെ രോഗപ്പകര്‍ച്ചയുടെ സ്ഥിതി അനുസരിച്ച് ക്രിസ്മസിന് അവിടെ നിന്നുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.

അത്യാവശ്യ ഘട്ടത്തില്‍ എന്‍എസ്ഡബ്ല്യൂവുമായി പങ്ക് വയ്ക്കുന്ന തങ്ങളുടെ അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്നാണ് മാക് ഗോവന്‍ സൂചനയേകുന്നത്. സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചുകളില്‍ ഡിസംബര്‍ 11നോ അതിന് ശേഷമോയ പോയവര്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമെത്തിയാല്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ നിര്‍ബന്ധമായും പോകണമെന്ന് ക്യൂന്‍സ്ലാന്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞ കാലയളവില്‍ സിഡ്‌നി നോര്‍ത്തേണ് ബീച്ചുകളിലുണ്ടായിരുന്നവര്‍ വീടുകളില്‍ കഴിയാനും ടെസ്റ്റിന് വിധേയരാകാനും വിക്ടോറിയയിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസും പ്രഖ്യാപിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ ബീച്ചുകളെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ് നോര്‍ത്തേണ്‍ ടെറിട്ടെറി. ഇതിനാല്‍ ടെറിട്ടെറിയില്‍ നിന്നും നോര്‍ത്തേണ്‍ ബീച്ചുകളിലേക്ക് പോയവര്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശമുണ്ട്.

Other News in this category



4malayalees Recommends