കാന്‍ബറ സര്‍ക്കാര്‍ പ്രാദേശിക ബിസിനസുകളെ സഹായിക്കുന്നതിനായി ഇറക്കിയ ഡിസ്‌കൗണ്ട് വൗച്ചറുകള്‍ വാങ്ങാനാരുമില്ല; അഞ്ച് ലക്ഷം ഡോളറിന്റെ വൗച്ചറുകളില്‍ ചെലവായത് വെറും കാല്‍ഭാഗം മാത്രം;3,50,000 ഡോളറിന്റെ വൗച്ചറുകള്‍ പ്രയോജനപ്പെടുത്താനാളില്ല

കാന്‍ബറ സര്‍ക്കാര്‍ പ്രാദേശിക ബിസിനസുകളെ സഹായിക്കുന്നതിനായി ഇറക്കിയ ഡിസ്‌കൗണ്ട് വൗച്ചറുകള്‍ വാങ്ങാനാരുമില്ല; അഞ്ച് ലക്ഷം ഡോളറിന്റെ വൗച്ചറുകളില്‍ ചെലവായത് വെറും കാല്‍ഭാഗം മാത്രം;3,50,000 ഡോളറിന്റെ വൗച്ചറുകള്‍ പ്രയോജനപ്പെടുത്താനാളില്ല
പ്രാദേശിക ബിസിനസുകളെ സഹായിക്കുന്നതിനുള്ള കാന്‍ബറയുടെ ശ്രമങ്ങള്‍ ഫലവത്തായില്ലെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്ന അഞ്ച് ലക്ഷം ഡോളറോളം മൂല്യമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകള്‍ വെറും കാല്‍ഭാഗം മാത്രമേ ഇവിടുത്തുകാര്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളൂ.ബിസിനസുകളെ കൈപിടിച്ചുയര്‍ത്തുന്നതിനുളള സര്‍ക്കാരിന്റെ ഈ നിര്‍ണായക പ്രോഗ്രാമിനോട് താല്‍പര്യം പ്രകടിപ്പിച്ചവര്‍ വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ട്.

ഈ പ്രോഗ്രാം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ ഡിസ്‌കൗണ്ട് വൗച്ചറുകള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ഡിസംബര്‍ 9നും 21നും മധ്യേ ഈ വൗച്ചറുകള്‍ കാന്‍ബറയിലുടനീളമുള്ള സ്‌റ്റോറുകളില്‍ പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാല്‍ ഈ വൗച്ചറുകള്‍ വാങ്ങാന്‍ ഇതു വരെ എത്തിയ പ്രദേശത്തുകാര്‍ വളരെ കുറവാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.പ്രാദേശിക ബിസിനസുകള്‍ക്ക് കോവിഡ് കടുത്ത ആഘാതമേല്‍പ്പിച്ചതിനാല്‍ പ്രസ്തുത ഡിസ്‌കൗണ്ട് വൗച്ചറുകളിലൂടെ ഈ ക്രിസ്മസ് കാലത്ത് കച്ചവടം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ ജനം ഇതിനോട് വേണ്ട വിധത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യമാണ് പുറത്ത് വന്നിരിക്കുന്നത്. കാന്‍ബറയുടെ സമ്പദ് വ്യവസ്ഥയിലേക്ക് പ്രസ്തുത പ്രോഗ്രാമിലൂടെ മില്യണ്‍ കണക്കിന് ഡോളറുകളൊഴുകിയെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം 3,50,000 ഡോളറിന്റെ മൂല്യമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകള്‍ ആരും വാങ്ങാതെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.

Other News in this category



4malayalees Recommends