നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ പ്രോബ്ലം ഗാംബ്ലിംഗ് വര്‍ധിച്ച് വരുന്നു;2015നും 2018നും ഇടയില്‍ ഇത്തരം ചൂതാട്ടത്തില്‍ ഇരട്ടി വര്‍ധനവ്; ടെറിട്ടെറിയില്‍ 23,300 പേര്‍ പ്രശ്‌നക്കാരായ ഗാംബ്ലര്‍മാരായി മാറിക്കഴിഞ്ഞു

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ പ്രോബ്ലം ഗാംബ്ലിംഗ് വര്‍ധിച്ച് വരുന്നു;2015നും 2018നും ഇടയില്‍ ഇത്തരം ചൂതാട്ടത്തില്‍ ഇരട്ടി വര്‍ധനവ്; ടെറിട്ടെറിയില്‍  23,300 പേര്‍ പ്രശ്‌നക്കാരായ ഗാംബ്ലര്‍മാരായി മാറിക്കഴിഞ്ഞു
നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ പ്രോബ്ലം ഗാംബ്ലിംഗ് വര്‍ധിച്ച് വരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരം പ്രശ്‌നം ടെറിട്ടെറിയിലുണ്ടെന്ന് തുറന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ വൈകിയെന്ന കാര്യവും സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.മെന്‍സീസ് സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് റിസര്‍ച്ച് നടത്തിയ ദി ഗാംബ്ലിംഗ് പ്രിവലന്‍സ് ആന്‍ഡ് വെല്‍ബീയിംഗ് സര്‍വേയിലാണ് ഈ പ്രശ്‌നത്തിന്റെ അപകടാവസ്ഥ വെളിപ്പെട്ടിരിക്കുന്നത്.

2018ല്‍ സര്‍ക്കാരിന്റെ കമ്മ്യൂണിറ്റി ബെനഫിറ്റ് ഫണ്ടില്‍ നിന്നും ഈ സംഘടനക്ക് 695,000 ഡോളര്‍ ഗ്രാന്റ് ലഭിച്ചിരുന്നു. 100 ചോദ്യങ്ങളിലൂടെ 5000 ത്തോളം പേരെ സര്‍വേക്ക് വിധേയമാക്കിയാണ് മെന്‍സീസ് ഈ സര്‍വേ നടത്തിയിരിക്കുന്നത്. ഇത് പ്രകാരം ടെറിട്ടെറിയിലെ ഗാംബ്ലിംഗ് 2015ല്‍ 0.7 ശതമാനമായിരുന്നുവെങ്കില്‍ 2018ല്‍ അത് ഇരട്ടിച്ച് 14 ശതമാനത്തിലെത്തിയെന്നാണ് സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. മറ്റ് നിരവധി പ്രശ്‌നങ്ങള്‍ കാരണം ഏതാണ്ട് 2500 ഓളം പേര്‍ ഗാംബ്ലിംഗില്‍ തുടര്‍ച്ചയായി ഏര്‍പ്പെടുന്നുവെന്നും പണം നഷ്ടപ്പെട്ടിട്ടും അത് തിരിച്ച് പിടിക്കാമെന്ന വ്യാമോഹത്തോടെ ആവര്‍ത്തിച്ച് ഗാംബ്ലിംഗില്‍ ഏര്‍പ്പെടുന്നുവെന്നും ഈ സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

ടെറിട്ടെറിയിലെ 23,300 പേര്‍ പ്രശ്‌നക്കാരായ ഗാംബ്ലര്‍മാരായി മാറിയിരിക്കുന്നുവെന്നും സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പ്രശ്‌നക്കാരായ ഗാംബ്ലര്‍മാരുടെ നിരക്ക് ഏറ്റവുംഉയര്‍ന്നിരിക്കുന്നത് നോര്‍ത്തേണ്‍ ടെറിട്ടെറിയിലാണ്. ചില പ്രത്യേക ഗ്രൂപ്പുകളില്‍ കൂടുതല്‍ അപകടകാരികളായ ഗാംബ്ലര്‍മാരുണ്ട്. ഇത് പ്രകാരം പുരുഷ ഗാംബ്ലര്‍മാരില്‍ 2.7 ശതമാനം പേരും തൊഴിലില്ലാത്ത ഗാംബ്ലര്‍മാരില്‍ 2.4 ശതമാനം പേരും കടുത്ത പ്രശ്‌നക്കാരാണെന്നും വെളിപ്പെട്ടിരിക്കുന്നു.

Other News in this category



4malayalees Recommends