സിഡ്‌നിയില്‍ നാളെ മുതല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍; കാരണം നോര്‍ത്തേണ്‍ ബീച്ചുകളില്‍ പുതിയ കോവിഡ് ബാധ;പൊതു ഇന്‍ഡോര്‍ സ്‌പേസുകളിലും നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരാള്‍ മാത്രം;ഹോസ്പിറ്റാലിറ്റി വെന്യൂകളിലും ആരാധനാലയങ്ങളിലും 300 പേരുടെ പരിധി

സിഡ്‌നിയില്‍ നാളെ മുതല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍;  കാരണം  നോര്‍ത്തേണ്‍ ബീച്ചുകളില്‍ പുതിയ കോവിഡ് ബാധ;പൊതു ഇന്‍ഡോര്‍ സ്‌പേസുകളിലും നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരാള്‍ മാത്രം;ഹോസ്പിറ്റാലിറ്റി വെന്യൂകളിലും ആരാധനാലയങ്ങളിലും 300 പേരുടെ പരിധി
സിഡ്‌നിയില്‍ നാളെ മുതല്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. നോര്‍ത്തേണ്‍ ബീച്ചുകളില്‍ പുതിയ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ സാമൂഹിക വ്യാപനത്തിലൂടെയുള്ള പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ മറ്റ് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റുകളും ടെറിട്ടെറികളും ഗ്രേറ്റര്‍ സിഡ്‌നിയുമായുള്ള തങ്ങളുടെ അതിര്‍ത്തികള്‍ അടച്ച് പൂട്ടിയിട്ടുണ്ട്.

മാറിയ സാഹചര്യത്തില്‍ സിഡ്‌നിയില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ പോകുന്നുവെന്നാണ് എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്നത്. സിഡ്‌നിക്ക് പുറമെ സെന്‍ട്രല്‍ കോസ്റ്റ്, ബ്ലൂമൗണ്ടയിന്‍സ്, തുടങ്ങിയിടങ്ങളിലും അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുകയാണ്. സാമൂഹിക വ്യാപനത്തിലൂടെയുള്ള കോവിഡ് കേസുകള്‍ എന്‍എസ്ഡബ്ല്യൂവില്‍ 68 ആയി വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്.

ഇതില്‍ 24 കേസുകള്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 8നായിരുന്നു സ്ഥിരീകരിച്ചിരുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ബുധനാഴ്ച അര്‍ധരാത്രി വരെയായിരിക്കും നിലനില്‍ക്കുന്നത്. പുതിയ നിയന്ത്രണത്തില്‍ ഓരോ കുടുംബത്തിലും പത്ത് സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന നിയമവും ഉള്‍പ്പെടുന്നു. മുന്‍കരുതലെന്ന നിലയിലാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് വിശദീകരിക്കുന്നത്. പുതിയ നീക്കമനുസരിച്ച് എല്ലാ പൊതു ഇന്‍ഡോര്‍ സ്‌പേസുകളിലും നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരു വ്യക്തി മാത്രമേ നിലകൊള്ളാന്‍ പാടുള്ളൂ. കൂടാതെ ഹോസ്പിറ്റാലിറ്റി വെന്യൂകളിലും ആരാധനാലയങ്ങളിലും 300 പേര്‍ വരെ മാത്രമേ സംഗമിക്കാന്‍ പാടുള്ളൂ.

Other News in this category



4malayalees Recommends