ക്യൂന്‍സ്ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത കോവിഡ് മുന്നറിയിപ്പ്; കാരണം സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട കോവിഡ് രോഗിയായ സ്ത്രീ വിവിധ ഇടങ്ങളില്‍ കറങ്ങിയത്; രോഗം ബാധിച്ച സ്ത്രീ ബ്രിസ്ബാനിലേക്ക് വന്നത് ബുധനാഴ്ച

ക്യൂന്‍സ്ലാന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ കടുത്ത കോവിഡ് മുന്നറിയിപ്പ്;  കാരണം സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട കോവിഡ് രോഗിയായ സ്ത്രീ  വിവിധ ഇടങ്ങളില്‍ കറങ്ങിയത്; രോഗം ബാധിച്ച സ്ത്രീ ബ്രിസ്ബാനിലേക്ക് വന്നത് ബുധനാഴ്ച
കടുത്ത കോവിഡ് മുന്നറിയിപ്പുമായി ക്യൂന്‍സ്ലാന്‍ഡ് രംഗത്തെത്തി. ഇത് പ്രകാരം സ്‌റ്റേറ്റിലെ വിവിധ ഇടങ്ങളെ സര്‍ക്കാര്‍ കോവിഡ് മുന്നറിയിപ്പിന്റെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. സിഡ്‌നിയിലെ നോര്‍ത്തേണ്‍ ബീച്ചസ് ക്ലസ്റ്ററുമായി ബന്ധമുള്ള ഒരു സ്ത്രീ ക്യൂന്‍സ്ലാന്‍ഡിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ക്യൂന്‍സ്ലാന്‍ഡ് മുന്നറിയിപ്പ് ശക്തമാക്കിയിരിക്കുന്നത്. സിഡ്‌നിയില്‍ നിന്നുള്ള കോവിഡുകാരി ക്യൂന്‍സ്ലാന്‍ഡിലെ ഏതെല്ലാം പ്രദേശങ്ങളാണ് സന്ദര്‍ശിച്ചതെന്ന ഒരു പട്ടിക അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്.

ബ്രിസ്ബാനിലേക്ക് ബുധനാഴ്ച രാവിലെ 9.30ന് വെര്‍ജിന്‍ വിമാനമായ വിഎ925ലെത്തുമ്പോള്‍ സിഡ്‌നിക്കാരിക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്‍ന്ന് ബ്രിസ്ബാനിലും സണ്‍ഷൈന്‍ കോസ്റ്റിലും ഇവര്‍ സന്ദര്‍ശിച്ച വിവിധ ഇടങ്ങളില്‍ ക്യൂന്‍സ്ലാന്‍ഡ് ഹെല്‍ത്ത് പുതിയ അലേര്‍ട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബര്‍ 16ന് സ്ത്രീ സന്ദര്‍ശിച്ച സ്ഥലങ്ങള്‍

Virgin flight VA925, Sydney to Brisbane – Arrival time 9.00am/9.30am

Brisbane Domestic Airport, Brisbane City – 9.00am/09.30am to 09.54am

Hertz Car Rental, 1980 Sandgate Road, Boondall – 10.00am (Exchanged vehicle at 10.15am) to 10.30am

The Glen Hotel, Eight Mile Plains – 11:00am to 2.30pm (Any patrons after 2:30pm should continue to monitor for symptoms and get tested if any develop)

Sunshine Coast University Hospital, Birtinya – 5pm to 8.30pm

Kawana Waters Nightcap Hotel, Buddina – 9.00pm to 7.00am the following day

Hungry Jacks, Kawana Waters – 8.00pm to 10.00pm

ഡിസംബര്‍ 17ന് സ്ത്രീ സന്ദര്‍ശിച്ച സ്ഥലങ്ങള്‍

Hertz Car Rental, 1980 Sandgate Road, Boondall – 8.30am (Exchanged vehicle at 8.55am) to 9.00am

The Prince Charles Hospital Fever Clinic, Chermside – 10.19am to 10.26am

Coles Express, Mooloolaba – 7.00am to 7.30am

ബ്രിസ്ബാനില്‍ നിന്നും സണ്‍ഷൈന്‍ കോസ്റ്റിലെത്തിയ സ്ത്രീ ബ്രിസ്ബാനിലേക്ക് തിരിക്കുന്നതിന് മുമ്പ് ഹോട്ടലില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 17ന് ബ്രിസ്ബാനിലെത്തിയ ഇവര്‍ പ്രിന്‍സ് ചാള്‍സ് ഹോസ്പിറ്റലില്‍ വച്ച് ടെസ്റ്റിന് വിധേയയായതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ക്ക് രണ്ട് ദിവസം മുമ്പ് ക്യൂന്‍സ്ലാന്‍ഡില്‍ വച്ച് തന്നെ രോഗം ബാധിച്ചിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അതിനാല്‍ ഇവര്‍ സന്ദര്‍ശിച്ച ഇടങ്ങളിലെല്ലാം കടുത്ത അപകടസാധ്യതയാണുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends