ഡാര്‍വിനിലെ വൂള്‍വര്‍ത്തില്‍ ബോട്ടില്‍ ഷോപ്പുകള്‍ പെരുകുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഡസനിലധികം വരുന്ന ഇന്‍ഡിജനസ് ഗ്രൂപ്പുകള്‍ ; ഇത് വള്‍നറബിളായ തങ്ങളുടെ സമൂഹങ്ങള്‍ക്ക് ദോഷം ചെയുമെന്ന് ആദിമവര്‍ഗക്കാര്‍

ഡാര്‍വിനിലെ വൂള്‍വര്‍ത്തില്‍  ബോട്ടില്‍ ഷോപ്പുകള്‍ പെരുകുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട്  രണ്ട് ഡസനിലധികം വരുന്ന ഇന്‍ഡിജനസ് ഗ്രൂപ്പുകള്‍ ; ഇത് വള്‍നറബിളായ തങ്ങളുടെ സമൂഹങ്ങള്‍ക്ക് ദോഷം ചെയുമെന്ന് ആദിമവര്‍ഗക്കാര്‍

ഡാര്‍വിനിലെ വൂള്‍വര്‍ത്തില്‍ ബോട്ടില്‍ ഷോപ്പുകള്‍ പെരുകുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഡസനിലധികം വരുന്ന ഇന്‍ഡിജനസ് ഗ്രൂപ്പുകള്‍ രംഗത്തെത്തി. ഇത്തരത്തില്‍ ഇവിടെ മദ്യം വില്‍ക്കുന്നത് പെരുകിയാല്‍ ഇത് വള്‍നറബിളായ തങ്ങളുടെ സമൂഹങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നാണ് 26 ഇന്‍ഡിജനുസ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളും 13 അനുബന്ധഗ്രൂപ്പുകളും പുതിയ ഡാന്‍ മര്‍ഫി ഔട്ട്‌ലെറ്റിന് അംഗീകാരം നല്‍കാനൊരുങ്ങുന്ന വൂള്‍വര്‍ത്ത്‌സ് ഗ്രൂപ്പിന്റെ ചെയര്‍മാനായ ഗോര്‍ഡന്‍ കെയേണ്‍സിന് എഴുതിയ തുറന്ന കത്തില്‍ മുന്നറിയിപ്പേകുന്നത്.


ഇവിടുത്തെ സമൂഹങ്ങളുടെ ജീവിതസുരക്ഷയേക്കാള്‍ പണത്തിനാണോ കെയേണ്‍സ് പ്രാധാന്യം നല്‍കുന്നതെന്നും അങ്ങനെയാണെങ്കില്‍ മാത്രമേ അദ്ദേഹം മര്‍ഫിയുടെ ഔട്ട്‌ലെറ്റിന് അംഗീകാരം നല്‍കുകയുള്ളൂവെന്നും ഈ ഗ്രൂപ്പുകള്‍ കെയേണ്‍സിന് മുന്നറിയിപ്പേകുന്നു.ഈ നിര്‍ണായക അവസരത്തില്‍ തങ്ങള്‍ എന്താണ് പറയുന്നതെന്ന് ചെവിക്കൊള്ളുകയെങ്കിലും ചെയ്യണമെന്നും ഈ ഗ്രൂപ്പുകള്‍ അധികൃതരോട് ആവശ്യപ്പെടുന്നു.

പുതിയ ഔട്ട്‌ലെറ്റ് തുറക്കുന്നതിന് മുന്നോടിയായി തങ്ങള്‍ അബ്ഒറിജിനല്‍ ഗ്രൂപ്പുകളുമായി കണ്‍സള്‍ട് ചെയ്തിരുന്നുവെന്നാണ് ഡാന്‍ മര്‍ഫിയുടെ ഉടമയായ എന്‍ഡ്യൂവര്‍ ഗ്രൂപ്പ് വിശദീകരിച്ചിരിക്കുന്നത്. ഈ കണ്‍സള്‍ട്ടേഷനിടെ ആരും ഔട്ട്‌ലെറ്റിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും എന്‍ഡ്യൂവര്‍ ഗ്രൂപ്പ് പറയുന്നു. നിര്‍ദേശിക്കപ്പെട്ട സൈറ്റിനെക്കുറിച്ച് കമ്മ്യൂണിറ്റി നേതാക്കന്‍മാരുമായി സംസാരിക്കുന്നതില്‍ വുള്‍വര്‍ത്ത് ഗ്രൂപ്പ് പരാജയപ്പെട്ടുവെന്നും പ്രസ്തുത കത്തിലൊപ്പ് വച്ചവര്‍ ആരോപിക്കുന്നു.

Other News in this category



4malayalees Recommends