നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഇനി വാടകക്കാര്‍ക്ക് വന്യമൃഗങ്ങളെ ഓമനിച്ച് വളര്‍ത്താനായേക്കാം; ടെറിട്ടെറിയിലെ റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആക്ട് 2019 ഇതിന് വഴിയൊരുക്കും; അവസാന തീരുമാനം എന്‍ടി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേത്

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഇനി വാടകക്കാര്‍ക്ക് വന്യമൃഗങ്ങളെ ഓമനിച്ച് വളര്‍ത്താനായേക്കാം; ടെറിട്ടെറിയിലെ റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആക്ട് 2019 ഇതിന് വഴിയൊരുക്കും; അവസാന തീരുമാനം  എന്‍ടി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേത്

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ റെന്റിംഗ് നിയമങ്ങളില്‍ വ്യാപകമായ പൊളിച്ചെഴുത്ത്. ഇത് പ്രകാരം വന്യമൃഗങ്ങളെ ഓമനിച്ച് വളര്‍ത്താന്‍ വഴിയൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. യുക്തിസഹമെന്ന് തോന്നുന്ന സാഹചര്യത്തില്‍ റെന്റര്‍മാരെ 2021 ജനുവരി ഒന്ന് മുതല്‍ വന്യമൃഗങ്ങളെ പെറ്റുകളായി വളര്‍ത്താന്‍ അനുവദിക്കും. ദി ടെറിട്ടെറിയിലെ റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആക്ട് 2019 പ്രകാരം ഭൂവുടമയുടെ പ്രോപ്പര്‍ട്ടിയില്‍ വാടകക്കാര്‍ക്ക് പെറ്റുകളെ വളര്‍ത്താന്‍ നിലവില്‍ അനുവാദംനല്‍കുന്നുണ്ട്.


ഇത് പ്രകാരം തങ്ങള്‍ വളര്‍ത്താനുദ്ദേശിക്കുന്ന മൃഗമേതെന്ന് വ്യക്തമാക്കി വാടകക്കാര്‍ ഭൂവുടമക്ക് കത്തെഴുതേണ്ടതാണ്. ഇതിന് ഭൂവുടമ അനുവാദം നിരസിച്ചാല്‍ വാടകക്കാര്‍ക്ക് എന്‍ടി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഇതിനായി അപേക്ഷിക്കാം. തുടര്‍ന്ന് ട്രൈബ്യൂണല്‍ ആവശ്യം യുക്തിസഹമാണോയെന്ന് പരിശോധിച്ച് അനുവാദം നല്‍കുകയോ അല്ലെങ്കില്‍ അപേക്ഷ തള്ളുകയോ ചെയ്യും. ഇതിനായി ് എന്‍ടി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഒരു റീസണബിള്‍നെസ് ടെസ്റ്റ് നടത്തുന്നതായിരിക്കും. ഇതിനായി മൃഗത്തിന്റെ തരം, പ്രകൃതി, വാടവീടിന്റെ പ്രകൃതം, പ്രാദേശിക സര്‍ക്കാരിന്റെ മാനദണ്‍ഡങ്ങള്‍, തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് ട്രൈബ്യൂണല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

Other News in this category



4malayalees Recommends