ഓസ്‌ട്രേലിയയില്‍ വിവിധ പ്രദേശങ്ങളില്‍ ക്രിസ്മസിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി; സിഡ്‌നിയിലെ കോവിഡ് പകര്‍ച്ച കാരണം സാധാരണ പോലെയൊരു ക്രിസ്മസ് ആയിരിക്കില്ലെന്ന് സ്‌കോട്ട് മോറിസന്‍; ക്രിസ്മസ് പ്ലാനുകള്‍ തകിടം മറിയും

ഓസ്‌ട്രേലിയയില്‍ വിവിധ പ്രദേശങ്ങളില്‍ ക്രിസ്മസിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി; സിഡ്‌നിയിലെ കോവിഡ് പകര്‍ച്ച കാരണം സാധാരണ പോലെയൊരു ക്രിസ്മസ് ആയിരിക്കില്ലെന്ന് സ്‌കോട്ട് മോറിസന്‍;  ക്രിസ്മസ് പ്ലാനുകള്‍ തകിടം മറിയും
സിഡ്‌നിയില്‍ നിലവില്‍ കോവിഡ് പകര്‍ച്ചാ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍ ക്രിസ്മസിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്നും സിഡ്‌നിക്കാര്‍ക്ക് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കാനാവില്ലെന്നുമുള്ള കടുത്ത മുന്നറിയിപ്പേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ക്രിസ്മസ് ഹോളിഡേക്ക് എല്ലാ അതിര്‍ത്തി നിയന്ത്രണങ്ങളും എടുത്ത് മാറ്റിയേക്കാമെന്ന പ്രതീക്ഷ ശക്തമാണെങ്കിലും എന്നാല്‍ വൈറസ് നിലവിലും സജീവമായിരിക്കേ ഇതിനെക്കുറിച്ച് യാതൊന്നും മുന്‍കൂട്ടി ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നും മോറിസന്‍ മുന്നറിയിപ്പേകന്നു.

2020 തികച്ചും അസാധാരണമായ വര്‍ഷമാണെന്നും അതിനാല്‍ സാധാരണ പോലെ യാതൊരു ടെന്‍ഷനുമില്ലാതെ ക്രിസ്മസ് ആഘോഷിക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും ഏത് സമയത്തും എന്തും സംഭവിക്കാമെന്നും മോറിസന്‍ മുന്നറിയിപ്പേകുന്നു. എന്‍എസ്ഡബ്ല്യൂവില്‍ സമീപദിവസങ്ങളില്‍ പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് പ്രസ്തുത സ്റ്റേറ്റുമായി കടുത്ത അതിര്‍ത്തി നിയന്ത്രണങ്ങള്‍ മറ്റ് ചില സ്റ്റേറ്റുകളും ടെറിട്ടെറികളും ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ നിരവധി പേരുടെ ക്രിസ്മസ് പ്ലാനുകള്‍ തകിടം മറിയുമെന്നുറപ്പാണെന്നും അതില്‍ താന്‍ നിരാശനാണെന്നും മോറിസന്‍ പറയുന്നു.

എന്നാല്‍ വൈറസിനെ പിടിച്ച് കെട്ടാന്‍ ചില ത്യാഗങ്ങള്‍ ഏവരും അനുഷ്ഠിക്കാന്‍ നിര്‍ബന്ധിതരാണെന്നും മോറിസന്‍ ഓര്‍മിപ്പിക്കുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡിനെ പിടിച്ച് കെട്ടുന്നതില്‍ ഓസ്‌ട്രേലിയ കാര്യമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്നും അത് നിലനിര്‍ത്താന്‍ ഏവരും ചില വിട്ട് വീഴ്ചകള്‍ കുറച്ച് കാലം കൂടി ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും മോറിസന്‍ ഏവരെയും ഓര്‍മിപ്പിക്കുന്നു.തിങ്കളാഴ്ച എന്‍എസ്ഡബ്ല്യൂവില്‍ 15 പുതിയ കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം ആവലോന്‍ ഔട്ട്‌ബ്രേക്കുമായി ബന്ധപ്പെട്ടതാണ്. ഇതോടെ സ്‌റ്റേറ്റിലെ മൊത്തം കേസുകള്‍ നിലവില്‍ 83 ആയാണ് വര്‍ധിച്ചത്.

Other News in this category



4malayalees Recommends