ഓസ്‌ട്രേലിയയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ കാലാവസ്ഥ; പടിഞ്ഞാറ് അത്യുഷ്ണവും തെക്ക് ഭാഗത്തും കിഴക്കും കടുത്ത മഴയും;പ്രതികൂല കാലാവസ്ഥ ക്രിസ്മസ് പ്ലാനുകളെ തകര്‍ക്കില്ലെന്ന് പ്രവചനം

ഓസ്‌ട്രേലിയയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ കാലാവസ്ഥ;  പടിഞ്ഞാറ് അത്യുഷ്ണവും തെക്ക് ഭാഗത്തും കിഴക്കും കടുത്ത മഴയും;പ്രതികൂല കാലാവസ്ഥ ക്രിസ്മസ് പ്ലാനുകളെ തകര്‍ക്കില്ലെന്ന് പ്രവചനം
ഓസ്‌ട്രേലിയയില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പുതിയ കാലാവസ്ഥാ പ്രവചനം പുറത്ത് വന്നു. ഇത് പ്രകാരം നല്ല മഞ്ഞോട് കൂടിയാണ് ക്രിസ്മസ് ആരംഭിക്കുകയെങ്കിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പിന്നീട് മൃദുവായ മഞ്ഞ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് കാലാവസ്ഥാ പ്രവചനം.ക്രിസ്മസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പടിഞ്ഞാറ് അത്യുഷ്ണവും തെക്ക് ഭാഗത്തും കിഴക്കും കടുത്ത മഴയും അടുത്ത ഏതാനും ദിവസങ്ങളില്‍ അനുഭവപ്പെടുമെന്നാണ് പ്രവചനം. ചില തെക്കന്‍ സ്റ്റേറ്റുകളില്‍ പതിവിലധികം ചൂടും ക്രിസ്മസിന് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

തുടര്‍ന്ന് കാലാവസ്ഥ ശാന്തമാവുകയും ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനാവുകയും ചെയ്യുമെന്നാണ് പ്രവചനം. സിഡ്‌നിയിലും ബ്രിസ്ബാനിലും വെള്ളിയാഴ്ച മഴക്ക് സാധ്യതകളുണ്ട്. എന്നാല്‍ ഈ മഴ കാരണം അത്രക്ക് നാശനഷ്ടമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ക്രിസ്മസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വ്യത്യസ്തങ്ങളായ കാലാവസ്ഥയാണ് ഇത്തരത്തിലെത്തുകയെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ഫോര്‍കാസ്റ്ററായ ജോനാതന്‍ ഹൗ പ്രവചിക്കുന്നത്.

എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ ആരുടെയും ക്രിസ്മസ് പ്ലാനുകളെ തകര്‍ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രാജ്യത്തെ ഈസ്റ്റ് കോസ്റ്റ് ഈ വര്‍ഷം ശരാശരിയേക്കാള്‍ തണുത്തതായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച ബ്രിസ്ബാനില്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഈ പ്രദേശത്തുണ്ടായ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് താരതമ്യേന കുറവാണെന്നത് ഇവിടുത്തുകാര്‍ക്ക് ആശ്വാസമേകുന്നുണ്ട്.

Other News in this category



4malayalees Recommends