ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിക്കിടെ ക്യൂ കോഡ് ടെക്‌നോളജി പെരുകുന്നു; പ്രായമായവര്‍ക്ക് ഈ ടെക്‌നോളജി പഠിപ്പിക്കാന്‍ ടീനേജര്‍മാര്‍ രംഗത്ത്; സോഷ്യല്‍ ടെക്‌നോളജി കമ്പനിയായ യംഗ്സ്റ്റര്‍.കോ നടത്തുന്നത് നിര്‍ണായകമായ നീക്കം

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിക്കിടെ ക്യൂ കോഡ് ടെക്‌നോളജി പെരുകുന്നു; പ്രായമായവര്‍ക്ക് ഈ ടെക്‌നോളജി പഠിപ്പിക്കാന്‍ ടീനേജര്‍മാര്‍ രംഗത്ത്; സോഷ്യല്‍ ടെക്‌നോളജി കമ്പനിയായ യംഗ്സ്റ്റര്‍.കോ നടത്തുന്നത് നിര്‍ണായകമായ നീക്കം
ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിക്കിടെ ക്യൂ കോഡ് ടെക്‌നോളജിയുടെ ഉപയോഗം മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ പ്രായമായവര്‍ക്ക് ഈ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ ഏറെ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ടെക്‌നോളജിയെ ഇഷ്ടപ്പെടുന്ന നിരവധി കൗമാരക്കാര്‍ ഇക്കാര്യത്തില്‍ പ്രായമായവരെ സഹായിക്കാന്‍ സന്നദ്ധരായി രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

കോവിഡ് കാരണം രാജ്യത്ത് ക്യൂ ആര്‍ കോഡ് സാങ്കേതിക വിദ്യ വ്യാപകമാകുന്ന സ്ഥിതിയാണുള്ളത്. നവംബര്‍ അവസാനത്തില്‍ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ ക്യൂ ആര്‍ കോഡുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ചെക്ക്-ഇന്നുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി പ്രായമായവര്‍ ഈ ടെക്‌നോളജി എങ്ങനെയാണ് ഉപയോഗിക്കുകയെന്നറിയാതെ പകച്ച് നില്‍ക്കേണ്ടി വന്നിരുന്നു. ഇത്തരക്കാരെ സഹായിക്കാനായി ടീനേജര്‍മാരെ അണിനിരത്തി കോഫ്‌സ് ഹാര്‍ബര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ ടെക്‌നോളജി കമ്പനിയായ യംഗ്സ്റ്റര്‍.കോ രംഗത്തെത്തിയിട്ടുണ്ട്.

പുതിയ സാങ്കേതിക വിദ്യ അറിയാത്തവരെ അത് പഠിപ്പിക്കാനുള്ള അവസരമാണിതിലൂടെ സംജാതമായിരിക്കുന്നതെന്നാണ് ഈ കമ്പനിയിലെ ടോണി റോത്തക്കര്‍ പറയുന്നത്. ടീനേജര്‍മാര്‍ക്ക് ഒരു ജോലിയെന്ന നിലയില്‍ ഇത്തരം സേവനം ചെയ്യാവുന്ന രീതിയിലാണ് കമ്പനി ഈ ദൗത്യം തയ്യാറാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ തുടക്കം ഏയ്ജ്ഡ് കെയര്‍ ഹോമുകളിലാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ബിസിനസുകളില്‍ ക്യൂ ആര്‍ കോഡ് ടെക്‌നോളജി വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതിനാല്‍ പ്രായമായവരെ ഇത് പഠിപ്പിക്കുന്നതിനായി വ്യാപകമായ തോതിലാണ് കമ്പനി ടീനേജര്‍മാരെ നിയോഗിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends