ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഫോറസ്റ്റ് ഉല്‍പന്നങ്ങളും ചൈന നിരോധിച്ചു; സൗത്ത് ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും മരവ്യവസായ മേഖലയിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി; ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇറക്കുമതി നാള്‍ക്ക് നാള്‍ വെട്ടിച്ചുരുക്കി ചൈന

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഫോറസ്റ്റ് ഉല്‍പന്നങ്ങളും ചൈന നിരോധിച്ചു; സൗത്ത് ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും മരവ്യവസായ മേഖലയിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി; ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇറക്കുമതി നാള്‍ക്ക് നാള്‍ വെട്ടിച്ചുരുക്കി ചൈന
ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനാല്‍ ഓസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ചൈന വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഫോറസ്റ്റ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് ചൈന ഏറ്റവും പുതുതായി നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സൗത്ത് ഓസ്‌ട്രേലിയയിലെ നിരവധി പേരുടെ മരംവെട്ട് ജോലികള്‍ ഇല്ലാതാകുമെന്ന മുന്നറിയിപ്പ് ശക്തമായിട്ടുമുണ്ട്.

ചൈനയുടെ പ്രതികാരപരമായ നിരോധനം മൂലം സൗത്ത് ഓസ്‌ട്രേലിയയിലെ ഗ്രീന്‍ ട്രയാംഗിളിലെ ടിംബര്‍ വര്‍ക്കര്‍മാര്‍, ഹൗലേജ് ട്രക്ക് ഓപ്പറേറ്റര്‍മാര്‍ എന്നിവരടക്കമുള്ള 150 കോണ്‍ട്രാക്ടര്‍മാര്‍ ജോലിയില്‍ നിന്നും പുറത്തായിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ടിംബര്‍ പ്രൊഡ്യൂസിംഗ് ഏരികളിലൊന്നാണ് ഗ്രീന്‍ ട്രയാംഗിള്‍. ഇതിന് പുറമെ ടാസ്മാനിയയിലെ മര വ്യവസായ മേഖലയില്‍ 100 ഓളം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയില്‍സ്, എന്നിവിടങ്ങളില്‍ നിന്നുള്ള മര ഉല്‍പന്നങ്ങള്‍ക്കും ചൈന നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ മറ്റ് നിരവധി ഓസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നിരോധനമേര്‍പ്പെടുത്തിയിരുന്നു. ക്യൂന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള പള്‍പ് ലോഗ്‌സിന് ചൈന നിരോധനം അടിച്ചേല്‍പ്പിച്ചിരുന്നു. മേയ് മാസത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബാര്‍ലി ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന 80 ശതമാനം താരിഫ് അടിച്ചേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നിന്നുള്ള കല്‍ക്കരി, ചെമ്പ്, പഞ്ചസാര, വൈന്‍ തുടങ്ങിയ നിരവധി ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചിരുന്നു.

Other News in this category



4malayalees Recommends