അഡലെയ്ഡ് സിബിഡിയില്‍ വന്‍ അഗ്നിബാധ; ഓര്‍സ്‌മോണ്ട് സ്ട്രീറ്റിലെ പ്രിന്റിംഗ് ഇന്‍സ്ട്രി കെട്ടിടത്തെ അഗ്നി വിഴുങ്ങിയപ്പോഴുണ്ടായത് രണ്ട് മില്യണ്‍ ഡോളറിന്റെ നഷ്ടം; സമീപത്തെ കെട്ടിടങ്ങളെയും അഗ്നിബാധിച്ചു; ജീവന്‍ പണയം വച്ച് തീകെടുത്തി ഫയര്‍ ഫൈറ്റര്‍മാര്‍

അഡലെയ്ഡ് സിബിഡിയില്‍ വന്‍ അഗ്നിബാധ;  ഓര്‍സ്‌മോണ്ട് സ്ട്രീറ്റിലെ പ്രിന്റിംഗ് ഇന്‍സ്ട്രി കെട്ടിടത്തെ അഗ്നി വിഴുങ്ങിയപ്പോഴുണ്ടായത് രണ്ട് മില്യണ്‍ ഡോളറിന്റെ നഷ്ടം; സമീപത്തെ കെട്ടിടങ്ങളെയും അഗ്നിബാധിച്ചു; ജീവന്‍ പണയം വച്ച് തീകെടുത്തി ഫയര്‍ ഫൈറ്റര്‍മാര്‍
അഡലെയ്ഡ് സിബിഡിയിലെ നോര്‍ത്ത് വെസ്റ്റിലുണ്ടായ കടുത്ത തീപിടിത്തത്തില്‍ പ്രിന്റിംഗ് ബിസിനസിന് കടുത്ത നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. ബോക്‌സിംഗ് ഡേയുടെ അന്ന് വൈകുന്നരമാണ് ഇവിടെ അപകടകരമായ തോതില്‍ തീപിടിത്തമുണ്ടായിരിക്കുന്നത്. ശനിയാഴ്ച രാത്രി 9.30നാണ് ഹിന്‍ഡ്മാര്‍ഷിലെ ഓര്‍സ്‌മോണ്ട് സ്ട്രീറ്റിലെ പ്രിന്റിംഗ് ഇന്‍സ്ട്രിയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് മെട്രൊപൊളിറ്റന്‍ ഫയര്‍ സര്‍വീസിനെ വിളിച്ച് വരുത്തിയത്.

ഈ തീപിടിത്തം വലുതായിരുന്നുവെന്നാണ് മെട്രൊപൊളിറ്റന്‍ ഫയര്‍ സര്‍വീസ് വിശേഷിപ്പിച്ചിരിക്കുന്നത്. 38 ഫയര്‍ ഫൈറ്റര്‍മാര്‍ നിരവധി മണിക്കൂറുകള്‍ ജീവന്‍ പണയം വച്ച് പ്രയത്‌നിച്ചിട്ടാണ് തീ കെടുത്താനായതെന്നാണ് മെട്രൊപൊളിറ്റന്‍ ഫയര്‍ സര്‍വീസ് പറയുന്നത്. പ്രസ്തുത ബില്‍ഡിംഗിന് തീപിടിത്തത്തെ തുടര്‍ന്ന് ഗുരുതരമായ തോതില്‍ ഘടനാപരമായ തകരാറുകള്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇതിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും അഗ്നിബാധയില്‍ കേടുപാടുകളുണ്ടായിട്ടുണ്ട്.

എന്നാല്‍ സമയോചിതമായ പ്രവര്‍ത്തനത്തിലൂടെ മെട്രൊപൊളിറ്റന്‍ ഫയര്‍ സര്‍വീസിന് സമീപത്തെ നിരവധി കെട്ടിടങ്ങളെ കടുത്ത നാശത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്.കടുത്ത തീപിടിത്തമായതിനാല്‍ ഫയര്‍ ഫൈറ്റര്‍മാര്‍ക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ കെട്ടിടത്തിന് പുറത്ത് നിന്നുമാണ് ഇവര്‍ തീയണച്ചത്. തന്റെ കെട്ടിടത്തില്‍ 2 മില്യണ് ഡോളറിന്റെ സ്‌റ്റോക്കും മെഷീനറിയുമുണ്ടായിരുന്നുവെന്നാണ് തീപിടിത്തത്തില്‍ നശിച്ച പ്രിന്റിംഗ് ബിസിനസിന്റെ ഉടമയായ ഡിയോണ്‍ കാപോഗ്രെകോ പറയുന്നത്.

Other News in this category



4malayalees Recommends