സിഡ്‌നിയിലെ ആവലോന്‍ കോവിഡ് ക്ലസ്റ്ററിലെ കോവിഡ് കേസുകള്‍ 126 ആയി വര്‍ധിച്ചു; ഇന്ന് എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശികമായി പകര്‍ന്ന അഞ്ച് പുതിയ കോവിഡ് കേസുകള്‍;രാജ്യത്തെ മൊത്തം കോവിഡ് മരണം 909ഉം മൊത്തം കേസുകള്‍ 28,148 ഉം

സിഡ്‌നിയിലെ ആവലോന്‍ കോവിഡ് ക്ലസ്റ്ററിലെ കോവിഡ് കേസുകള്‍ 126 ആയി വര്‍ധിച്ചു; ഇന്ന് എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശികമായി പകര്‍ന്ന അഞ്ച് പുതിയ കോവിഡ് കേസുകള്‍;രാജ്യത്തെ മൊത്തം കോവിഡ് മരണം 909ഉം മൊത്തം കേസുകള്‍ 28,148 ഉം
സിഡ്‌നിയിലെ ആവലോന്‍ കോവിഡ് ക്ലസ്റ്ററിലെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് തുടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ഈ ക്ലസ്റ്റിലെ കേസുകള്‍ നിലവില്‍ 126 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ ഈ കോവിഡ് പെരുപ്പത്തെ പിടിച്ച് കെട്ടാന്‍ എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് അഥോറിറ്റികള്‍ കടുത്ത ശ്രമം നടത്തി വരുന്നുമുണ്ട്. ഈ ക്ലസ്റ്ററുമായി ബന്ധപ്പെട്ട ആദ്യത്തെ രണ്ട് കേസുകള്‍ തിരിച്ചറിഞ്ഞത് ഡിസംബര്‍ 16 ശനിയാഴ്ചയായിരുന്നു.

പ്രാദേശികമായി പകര്‍ന്ന അഞ്ച് പുതിയ കോവിഡ് കേസുകളാണ് ഇന്ന് എന്‍എസ്ഡബ്ല്യൂവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവയുടെ ഉറവിടം വ്യക്തമാണ്. എന്നാല്‍ ഉറവിടമറിയാത്ത പ്രാദേശിക കോവിഡ് കേസുകള്‍ ഇന്ന് സ്‌റ്റേറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രാദേശിക ഉറവിടങ്ങളില്‍ നിന്നും പകര്‍ന്ന കോവിഡ് കേസുകള്‍ ഇന്ന് വിക്ടോറിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിദേശത്ത് നിന്നുമെത്തിയ രണ്ട് കേസുകളാണിവിടെയുള്ളത്. ഇന്ന് ക്യൂന്‍സ്ലാന്‍ഡില്‍ പ്രാദേശിക ഉറവിടങ്ങളില്‍ നിന്നുമൊരു കേസും രേഖപ്പെടുത്തിയിട്ടില്ല.

വിദേശത്ത് നിന്നും ക്യൂന്‍സ്ലാന്‍ഡിലെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് എന്‍എസ്ഡബ്ല്യൂവില്‍ മാത്രമാണ് കോവിഡ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ തകരാറുള്ള 70 കാരനാണ് മരിച്ചത്. ഇതോടെ എന്‍എസ്ഡബ്ല്യൂവിലെ മൊത്തം കോവിഡ് മരണം 56 ആയാണ് ഉയര്‍ന്നത്. രാജ്യത്തെ മൊത്തം കോവിഡ് മരണം 909ഉം മൊത്തം കേസുകള്‍ 28,148 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends