ഓസ്‌ട്രേലിയയില 29 ശതമാനം ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത; രോഗം പിടിപെടാനും പകര്‍ത്താനും ഏറ്റവും സാധ്യതയേറിയവര്‍ക്ക് വാക്‌സിനോടുള്ള വിരോധം രാജ്യത്തിന്റെ വാക്‌സിന്‍ യജ്ഞത്തിന്റെ ഫലപ്രാപ്തി കുറയ്ക്കും

ഓസ്‌ട്രേലിയയില 29 ശതമാനം ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത; രോഗം പിടിപെടാനും പകര്‍ത്താനും ഏറ്റവും സാധ്യതയേറിയവര്‍ക്ക് വാക്‌സിനോടുള്ള വിരോധം രാജ്യത്തിന്റെ വാക്‌സിന്‍ യജ്ഞത്തിന്റെ ഫലപ്രാപ്തി കുറയ്ക്കും
കോവിഡ് 19 പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ളവര്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരാണെങ്കിലും ഓസ്‌ട്രേലിയയില നിരവധി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കുന്നതിന് അധൈര്യപ്പെടുകയോ മടിച്ച് നില്‍ക്കുകയോ ചെയ്യുന്നുവെന്നുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആദ്യ മുന്‍ഗണന നല്‍കുന്ന ഗ്രൂപ്പുകളില്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരെ ഉള്‍പ്പെടുത്തിയിട്ടും ഇവരില്‍ പലരും ഇത് സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നില്ലെന്ന ആരോപണമാണിപ്പോള്‍ ശക്തമായിരിക്കുന്നത്.

വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പൊതു സമൂഹത്തിലെ ചിലര്‍ പുലര്‍ത്തുന്ന അവിശ്വാസവും സന്നദ്ധത കുറവും ഹെല്‍ത്ത് വര്‍ക്കര്‍മാരിലും പ്രകടമാണെന്നാണ് എബിസിയുടെ ട്രാക്ക് വാക്‌സിന്‍ ഹെസിറ്റന്‍സിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം ഹെല്‍ത്ത് വര്‍ക്കര്‍മാരില്‍ 29 ശതമാനത്തോളം പേര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. കോവിഡ് പിടിപെടാനും അത് മറ്റുള്ളവരിലേക്ക് പകര്‍ത്താനും ഹെല്‍ത്ത് വര്‍ക്കര്‍മാരിലൂടെയുള്ള സാധ്യത മറ്റുള്ളവരിലേക്കാള്‍ എത്രയോ അധികമായിട്ടും ഇവരില്‍ നല്ലൊരു ശതമാനം പേര്‍ ഇക്കാര്യത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

കോവിഡ് വാക്‌സിന്‍ ഹെല്‍ത്ത് വര്‍ക്കമാരില്‍ മിക്കവരും സ്വീകരിക്കുന്നതിലൂടെ വിലയേറിയ ഇവരുടെ ജീവന്‍ കാത്ത ് രക്ഷിക്കുകയെന്ന ഗുണം മാത്രമല്ല ഉള്ളതെന്നും ഇതിലൂടെ പൊതുജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനെ ത്വരിതപ്പെടുത്തുമെന്നും നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്നുമിരിക്കെയാണ് ഓസ്‌ട്രേലിയയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമടങ്ങുന്ന നിരവധി പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറുന്നതെന്നതും കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നു. ഇത് രാജ്യത്തിന്റെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഫലപ്രാപ്തിക്ക് തുരങ്കം വയ്ക്കുന്നുവെന്ന ഉത്കണ്ഠയും ശക്തമാക്കുന്നുണ്ട്.

Other News in this category



4malayalees Recommends